SignIn
Kerala Kaumudi Online
Tuesday, 19 March 2024 4.58 PM IST

ഇന്ത്യൻ വിപണിയിൽ ലംബോർഗിനിക്ക് വമ്പൻ പ്രതീക്ഷ

lamborghini

കൊച്ചി: ഇറ്റാലിയൻ അത്യാഡംബര സൂപ്പർ കാർ നിർമ്മാതാക്കളായ ഓട്ടോമൊബിലി ലംബോർഗിനിക്ക് ഇന്ത്യൻ വിപണിയിലുള്ളത് വൻ പ്രതീക്ഷകൾ. കൊവിഡും ലോക്ക്ഡൗണും മൂലം കഴിഞ്ഞവർഷം ആഡംബര വാഹന വിപണി തളർന്നെങ്കിലും സൂപ്പർ ലക്ഷ്വറി മോഡലുകൾ വലിയ തകർച്ചയില്ലാതെ പിടിച്ചുനിന്നിരുന്നു. കൊവിഡാനന്തരം ഇന്ത്യൻ സമ്പദ്‌വളർച്ച ലോകത്തെ ഏറ്റവും വേഗത്തിൽ കുതിക്കുമെന്ന വിലയിരുത്തലുകളും രാജ്യത്ത് അതിസമ്പന്നരുടെ എണ്ണവും ആസ്‌തിയും ഉയരുന്നതുമാണ് ലംബോർഗിനിക്ക് പുത്തൻ പ്രതീക്ഷകൾ നൽകുന്നത്.

വാഹന ലോകത്തേക്ക് ചുവടുവയ്ക്കാത്ത വലിയൊരു വിഭാഗം ഇപ്പോഴും ഇന്ത്യയിലുണ്ട്. ഇത്, വലിയ വില്പനസാദ്ധ്യതകളാണ് വാഹന വിപണിക്ക് മുന്നിൽ തുറക്കുന്നത്. ആഡംബര-അത്യാഡംബര വാഹന വിപണിയിലും ഇതിന്റെ പ്രതിഫലനങ്ങളുണ്ടാകുമെന്നാണ് കരുതുന്നതെന്ന് ഓട്ടോമൊബിലി ലംബോർഗിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സ്‌റ്റീഫൻ വിൻകിൾമാൻ പറഞ്ഞു. ഏഷ്യയിൽ ലംബോർഗിനിയുടെ വില്പനമുന്നേറ്റത്തിന്റെ കേന്ദ്രസ്ഥാനമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ആഡംബര പാസഞ്ചർ വാഹന വിപണിയിൽ ലംബോർഗിനിക്ക് ഇപ്പോഴുള്ളത് ഒരു ശതമാനം വിഹിതമാണ്. വരുംവർഷങ്ങളിൽ ഇത് മെച്ചപ്പെടുമെന്ന് കമ്പനി വിശ്വസിക്കുന്നു. കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച സാമ്പത്തികഞെരുക്കം മൂലം കഴിഞ്ഞവർഷം ഇന്ത്യയിൽ ആഡംബര വാഹന വില്പന 40 ശതമാനം കുറഞ്ഞ് 19,000 യൂണിറ്റുകളിലേക്ക് എത്തിയിരുന്നു. എന്നാൽ, രണ്ടുകോടി രൂപയ്ക്കുമേൽ വിലവരുന്ന അത്യാഡംബര മോഡലുകൾ നഷ്‌ടം നേരിട്ടെങ്കിലും അത് മുൻനിര മോഡലുകളെ അപേക്ഷിച്ച് നാമമാത്രമായിരുന്നു. ഇന്ത്യയിൽ സൂപ്പർ ലക്ഷ്വറി കാറുകൾക്ക് പ്രിയമുണ്ടെന്നതാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നതെന്ന് സ്‌റ്റീഫൻ വിൻകിൾമാൻ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, DRIVERS CABIN, LAMBORGHINI
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.