SignIn
Kerala Kaumudi Online
Friday, 29 March 2024 1.16 AM IST

വീട്ടിൽ ചികിത്സയിലിരിക്കേ കൊവിഡ് രോഗികളായ ഭാര്യയും ഭർത്താവും മരിച്ചു

covid-19

കുന്നംകുളം: ചൊവ്വന്നൂരിൽ കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കേ ഗൃഹനാഥനെ മരിച്ച നിലയിലും ഭാര്യയെ അബോധാവസ്ഥയിലും വീട്ടിനുള്ളിൽ കണ്ടെത്തി. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ, അബോധാവസ്ഥയിലായ ഭാര്യയും മരിച്ചു.

എസ്.ബി.ഐ ബാങ്കിന് സമീപം ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന ചീരൻ വീട്ടിൽ ജോബിയും (54), ഭാര്യ വിനിയുമാണ് (49) മരിച്ചത്. കഴിഞ്ഞ 14 നാണ് ഇരുവർക്കും കൊവിഡ് സ്ഥിരീകരിച്ചത്. പിന്നീട് വീട്ടിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇവരെ ഫോണിൽ ബന്ധപ്പെടാൻ സഹോദരൻ ടോബി ശ്രമിച്ചെങ്കിലും ആരും ഫോൺ എടുക്കാത്തതിനെ തുടർന്ന് വാർഡ് മെമ്പർ ബിബിന്റെ സഹായത്തോടെ പൊലീസിൽ വിവരം അറിയിച്ച് ശനിയാഴ്ച രാത്രി എട്ടോടെ സ്ഥലത്തെത്തുകയായിരുന്നു. പിന്നീട് പൊലീസ് നാട്ടുകാരുടെ സഹായത്തോടെ വാതിൽ തള്ളിത്തുറപ്പോഴാണ് ഒരാളെ മരിച്ച നിലയിലും മറ്റൊരാളെ അബോധാവസ്ഥയിലും കണ്ടെത്തിയത്. ഉടനെ വിനിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും വിനി ഞായറാഴ്ച രാത്രി ഏഴരയോടെ മരിച്ചു. ഇരുവർക്കും മക്കളില്ല.
ജോബിയുടെ മൃതദേഹം ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വിനോദ്, ഷോൺ, നിധിൻ, അക്ഷയ്, വാർഡ് മെമ്പറായ ബിബിൻ എന്നിവർ ചേർന്ന് മോർച്ചറിയിലേക്ക് മാറ്റി. മരിച്ച ജോബിയുടെ ജ്യേഷ്ഠൻ ടോബിയുടെ മകൾ അനീറ്റ (25) പ്രസവം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷം കഴിഞ്ഞ 15 ന് കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.