കൊട്ടാരക്കര: വീട്ടിൽ ചാരായം വാറ്റിയ മൂന്ന് പേരെ എക്സൈസ് പിടികൂടി. കോട്ടാത്തല പനവിളഭാഗം ചരുവിള കിഴക്കതിൽ വിഷ്ണു(28), കോട്ടാത്തല സുമതി വിലാസത്തിൽ ഷൈജു(34), ചരിപ്പുറത്ത് വീട്ടിൽ വിപിൻ(27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വിഷ്ണുവിന്റെ വീട്ടിലായിരുന്നു വാറ്റ് നടത്തിയിരുന്നത്. ഇവരുടെ പക്കൽ നിന്ന് അഞ്ച് ലിറ്റർ ചാരായവും 45 ലിറ്റർ കോടയും 20 ലിറ്റർ സ്പെന്റ് വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗൺ തുടങ്ങിയ ദിവസം മുതൽ ഇവർ വാറ്റ് നടത്തുന്നുണ്ടെന്നാണ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയത്. കൊട്ടാരക്കര എക്സൈസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രിവന്റീവ് ഓഫീസർ ബാബുസേനൻ, എം.എസ്.ഗിരീഷ്, കൃഷ്ണരാജ്, അനിൽകുമാർ, ദിലീപ് കുമാർ, നഹാസ്, സുനിൽ ജോസ്, അബ്ദുൽ മനാഫ് എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |