SignIn
Kerala Kaumudi Online
Tuesday, 19 March 2024 8.14 AM IST

അഫ്ഗാൻ സേനയുടെ ആക്രമണത്തിൽ 20 താലിബാൻ ഭീകരർ കൊല്ലപ്പെട്ടു

vvvv

കാബൂൾ : താലിബാന്റെ മുഖ്യകമാൻഡർ അമ്റുള്ള ഉൾപ്പെടെ 20 താലിബാൻ ഭീകരർ അഫ്ഗാൻ സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സംഭവത്തിൽ 8 സൈനികരും വീരമൃത്യു വരിച്ചു. ബാഗ്ലാനിലെ ഗുസർഗാ ഇ നൂർ ജില്ലയിലെ സൈനിക ചെക്ക് പോസ്റ്റിൽ താലിബാൻ ആക്രമണം നടത്തിയതിന് പിന്നാലെയുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പലയിടങ്ങളിലായി നടന്ന ഏറ്റുമുട്ടലിൽ 92 താലിബാൻ ഭീകരരെ വധിച്ചതായും 48 പേർക്ക് പരിക്കേറ്റതായും അഫ്ഗാനിസ്ഥാൻ പ്രതിരോധ മന്ത്രാലയം ശനിയാഴ്ച അറിയിച്ചിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.