Kerala Kaumudi Online
Saturday, 25 May 2019 10.57 PM IST

ഭൂ​മി​ക്ക് ​ ജാ​തി​യു​ണ്ടോ?

mayilppeli

സ്ഥല​ങ്ങ​ൾ​ക്ക് ​ ജാ​തി​യും​ ​മ​ത​വു​മു​ണ്ടോ?​ ​ചാ​തു​ർ​വ​ർ​ണ്യ​മു​ണ്ടോ​?​ ​സു​ന്ദ​രേ​ശ​ൻ​ ​നാ​യ​ർ​ ​ത​മാ​ശ​യാ​യി​ ​ചോ​ദി​ച്ച​തു​ ​കേ​ട്ട് ​എ​ല്ലാ​വ​രും​ ​നെ​റ്റി​ ​ചു​ളി​ച്ചു.​ ​പോ​സ്റ്റു​മാ​സ്റ്റ​റാ​യി​ ​റി​ട്ട​യ​ർ​ ​ചെ​യ്ത​ ​അ​ദ്ദേ​ഹം​ ​ വ്യ​ത്യ​സ്‌​ത​ ചി​ന്താ​ഗ​തി​ക്കാ​ര​നാ​ണ്.​ ​എ​ല്ലാ​വ​ർ​ഷ​വും​ ​ശി​വ​ഗി​രി​യി​ൽ​ ​പോ​കും.​ ​എ​ട​ത്വാ​പ​ള്ളി​യി​ലും​ ​വേ​ളാ​ങ്ക​ണ്ണി​യി​ലും​ ​പോ​കും.​ ​നി​ത്യ​വും​ ​മൂ​ന്നു​ ​പ​ത്ര​ങ്ങ​ൾ​ ​വാ​യി​ക്കും.​ ​വാ​യ​ന​യി​ൽ​ ​ജാ​തി​യും​ മ​ത​വു​മൊ​ന്നും​ ​ക​ട​ന്നു​വ​രാ​ൻ​ ​പാ​ടി​ല്ലെ​ന്ന​ ​ചി​ന്താ​ഗ​തി​ക്കാ​ര​ൻ.​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ദേ​വ​കൃ​തി​ക​ൾ​ ​പ​ല​തും​ ​കാ​ണാ​പ്പാ​ഠം.​ ​ച​ട്ട​മ്പി​സ്വാ​മി​യു​ടെ​ ​വേ​ദാ​ധി​കാ​ര​ ​നി​രൂ​പ​ണം,​ ​പ്രാ​ചീ​ന​ ​മ​ല​യാ​ളം​ ​എ​ന്നി​വ​യും​ ​ഹൃ​ദി​സ്ഥം.

ഒ​രു​ ​സ​ഹ​പ്ര​വ​ർ​ത്ത​ക​ന്റെ​ ​ഗൃ​ഹ​പ്ര​വേ​ശ​ന​ ​ച​ട​ങ്ങി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​പോ​കു​മ്പോ​ഴാ​ണ് ​സ്ഥ​ല​ങ്ങ​ൾ​ക്ക് ​ചാ​തു​ർ​വ​ർ​ണ്യ​മു​ണ്ടോ​ ​എ​ന്ന​ ​സം​ശ​യം​ ​സു​ന്ദ​രേ​ശ​ൻ​ ​നാ​യ​ർ​ ​ഉ​ന്ന​യി​ച്ച​ത്.​ ​ത​ന്റെ​ ​ര​ക്ഷി​താ​ക്ക​ൾ​ ​പേ​രി​നൊ​പ്പം​ ​ജാ​തി​പ്പേ​രു​കൂ​ടി​ ​സ​മ്മാ​നി​ച്ചെ​ങ്കി​ലും​ ​സു​ന്ദ​രേ​ശ​ൻ​ ​നാ​യ​ർ​ ​മ​ക്ക​ൾ​ക്കോ​ ​ചെ​റു​മ​ക്ക​ൾ​ക്കോ​ ​ജാ​തി​ വ​രു​ന്ന​ ​പേ​രു​ക​ൾ​ ​ഇ​ട്ടി​ല്ല.​ ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ന്റെ​യും​ ​എ.​കെ.​ജി​യു​ടെ​യു​മൊ​ക്കെ​ ​പാ​ത​യാ​ണ് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ആ​ദ​ര​വോ​ടെ​ ​അ​ദ്ദേ​ഹം​ ​സ്വീ​ക​രി​ച്ച​ത്.

ഓ​രോ​ ​ജാ​തി​ക്കാ​ർ​ക്കും​ ​അ​വ​ര​വ​രു​ടേ​താ​യ​ ​ജാ​തി​ ​സ്നേ​ഹം​ ​ര​ഹ​സ്യ​മാ​യും​ ​പ​ര​സ്യ​മാ​യും​ ​ഉ​ണ്ടെ​ന്ന് ​സു​ന്ദ​രേ​ശ​ൻ​ ​നാ​യ​ർ​ ​തെ​ളി​വു​ക​ൾ​ ​നി​ര​ത്തി​ ​പ​റ​യും.​ ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​ഉ​യ​ർ​ന്ന​ ​ജാ​തി​യെ​ന്നോ​ ​താ​ണ​ജാ​തി​യെ​ന്നോ​ ​ഉ​ള്ള​ ​വ്യ​ത്യാ​സ​മി​ല്ല.
ത​ന്റെ​ ​അ​ഭി​പ്രാ​യ​ത്തെ​പ്പ​റ്റി​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​ൻ​ ​പ​ല​രും​ ​മ​ടി​ച്ച​പ്പോ​ൾ​ ​സു​ന്ദ​രേ​ശ​ൻ​ ​നാ​യ​ർ​ ​ത​ന്റെ​ ​വാ​ദ​ത്തെ​ ​സ​മ​ർ​ത്ഥി​ച്ചു.​ ​ഗ്രാ​മ​ത്തി​ൽ​ ​ര​ണ്ടേ​ക്ക​റു​ണ്ടെ​ന്ന് ​പ​റ​യാ​ൻ​ ​മ​ടി​ക്കു​ന്ന​വ​ർ​ ​മും​ബ​യി​ൽ​ ​ഒ​രു​ ​സെ​ന്റു​ണ്ടെ​ന്ന്​ ​പ​ത്തു​പേ​ർ​ ​കേ​ൾ​ക്കെ​ ​പ​റ​യും.​ ​സ്ഥ​ല​ത്തി​ന്റെ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​മൂ​ല്യം​ ​വ​ച്ചാ​ണ് ​പ​ല​രും​ ​സ്ഥ​ല​ത്തി​ന്റെ​ ​ജാ​തി​ ​നി​ശ്ച​യി​ക്കു​ന്ന​ത്.​ ​ന​ഗ​ര​ത്തി​ൽ​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​റ​വു​ശാ​ല​യ്‌​ക്ക് ​സ​മീ​പ​മാ​യാ​ലും​ ​സ്ഥ​ല​വും​ ​വീ​ടു​മു​ള്ള​യാ​ൾ​ ​അ​ത് ​വ​ലി​യ​ ​ക്രെ​ഡി​റ്റാ​യി​ ​അ​വ​ത​രി​പ്പി​ക്കും.

​ ​അ​തേ​ ​സ​മ​യം​ ​ശാ​ന്ത​സു​ന്ദ​ര​വും​ ​പ്ര​കൃ​തി​ഭം​ഗി​യു​ള്ള​തും​ ​ദേ​വാ​ല​യ​ത്തി​ന് ​സ​മീ​പം​ ​ വീ​ടും​ ​അ​ഞ്ചു​ ​സെ​ന്റു​മു​ള്ള​വ​ൻ​ ​അ​ത് ​വി​റ്റ് ​ന​ഗ​ര​പ്രാ​ന്ത​ത്തി​ലാ​യാ​ലും​ ​ചെ​റി​യ​ ​വീ​ട് ​വാ​ങ്ങാ​നാ​യി​രി​ക്കും​ ​ത​ല​പു​ക​യു​ന്ന​ത്.​ ​ന​ഗ​രം​ ​സ​വ​ർ​ണ​നാ​യും​ ​ഗ്രാ​മം​ ​അ​വ​ർ​ണ​നാ​യും​ ​ക​രു​തു​ന്ന​വ​രും​ ​കു​റ​വ​ല്ല.​ ​ന​ഗ​ര​ത്തി​ലെ​ ​മാ​ലി​ന്യ​വും​ ​കൊ​തു​കും​ ​ദു​ർ​ഗ​ന്ധ​വും​ ​പ​രാ​തി​യി​ല്ലാ​തെ​ ​സ​ഹി​ച്ചു​കൊ​ള്ളും.​ ​ഇ​ത്ത​ര​ക്കാ​ർ​ ​ശാ​ന്ത​സു​ന്ദ​ര​മാ​യൊ​രു​ ​ഗ്രാ​മ​ത്തി​ൽ​ ​ന​ല്ലൊ​രു ​വീ​ടു​വ​ച്ചാ​ലും​ ​അം​ഗീ​ക​രി​ക്കി​ല്ല.​ ​ഇ​തു​ ​ഓ​ണം​ ​കേ​റാ​മൂ​ല​യ​ല്ലേ...​ ​പ​ട്ടി​ക്കാ​ട​ല്ലേ​ ​ഇ​വി​ടെ​ന്തി​ന് ​വീ​ടു​വ​ച്ച് ​മ​ണ്ട​ത്ത​ര​മാ​യി​ ​എ​ന്നൊ​ക്കെ​ ​ത​ട്ടി​വി​ടും.
പ​ക്ഷേ​ ​പി​ൻ​ഗാ​മി​ക​ളെ​ ​സ​മ്പ​ന്ന​രാ​ക്കാ​ൻ​ ​പാ​ടു​പെ​ട്ട​ ​ത​ന്റെ​ ​പൂ​ർ​വ്വി​ക​ർ​ ​എ​വി​ടെ​യാ​ണ് ​അ​ന്ത്യ​വി​ശ്ര​മം​ ​കൊ​ള്ളു​ന്ന​തെ​ന്ന് ​ഇ​വ​ർ​ ​ചി​ന്തി​ക്കാ​റി​ല്ല.​ ​ ഈ​യി​ടെ​ ​കോ​ടി​ക​ൾ​ ​വാ​രി​ക്കൂ​ട്ടി​ ​ന്യൂ​യോ​ർ​ക്കി​ൽ​ ​ഫ്ളാ​റ്റു​ള്ള​ ​സ​മ്പ​ന്ന​ൻ​ ​ ആ​ശു​പ​ത്രി​ക്കി​ട​ക്ക​യി​ൽ​ ​വ​ച്ച് ​ഒ​രാ​ഗ്ര​ഹം​ ​ പ്ര​ക​ടി​പ്പി​ച്ചു.​ ​ത​ന്റെ​ ​ചി​താ​ഭ​സ്‌​മ​മെ​ങ്കി​ലും​ ​ജ​നി​ച്ചു​വ​ള​ർ​ന്ന​ ​ഗ്രാ​മ​ത്തി​ലെ​ ​നീ​ന്തി​ത്തു​ടി​ച്ച​ ​പു​ഴ​യി​ലൊ​ഴു​ക്ക​ണ​മെ​ന്ന്.​ ​അ​പ്പോ​ൾ​ ​സ്ഥ​ല​ങ്ങ​ൾ​ക്ക് ​ജാ​തി​യും ​ ​മ​ത​വും​ ​ഇ​ല്ലേ​?​ ​സു​ന്ദ​രേ​ശ​ൻ​ ​നാ​യ​രോ​ട് ​വാ​ദി​ക്കാ​ൻ​ ​പ​ല​ർ​ക്കും​ ​വാ​ക്കു​ക​ൾ​ ​കി​ട്ടി​യി​ല്ല.

പ​ണ്ടു​ള്ള​വ​ർ​ ​ഉ​ണ​ർ​ന്നെ​ണീ​റ്റാ​ൽ​ ​ഭൂ​മി​യെ​ ​തൊ​ട്ടു​വ​ണ​ങ്ങു​മാ​യി​രു​ന്നു.​ ​കാ​ര​ണം​ ​ഭൂ​മി​യും​ ​അ​മ്മ​യാ​യി​രു​ന്നു.​ ​ഇ​പ്പോ​ഴോ...?​​ ​സു​ന്ദ​രേ​ശ​ൻ​ ​നാ​യ​ർ​ ​പ​രി​ഹാ​സ​ത്തോ​ടെ​ ​ചി​രി​ച്ചു.
(​ഫോ​ൺ​:​ 9946108220)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARADHYA, MAYILPPELI, CASTE NAME PLACE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY