കോട്ടയം: മെഡിക്കൽ കോളേജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഒപ്പം ഭക്ഷണം കഴിച്ച് വി.എൻ. വാസവൻ മന്ത്രിയായതിന്റെ സന്തോഷം പങ്കിട്ടു. 1500 ൽ അധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അഭയം ചാരിറ്റബിൾ സൊസൈറ്റി നൽകി വരുന്ന ഉച്ചയൂണ് ചെയർമാനെന്ന നിലയിൽ അദ്ദേഹം വിളമ്പിക്കൊടുക്കുകയും ചെയ്തു. മന്ത്രി എന്ന നിലയിൽ ഏറെ തിരക്കുണ്ടായിട്ടും പതിവു നിഷ്ഠ വാസവൻ മുടക്കിയില്ല. ഏറ്റുമാനൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലും എന്നും അഭയത്തിലെ സാധാരണ സസ്യ ഭക്ഷണമായിരുന്നു കഴിച്ചിരുന്നത്. അഭയത്തിന്റെ അഭിമാനനിമിഷത്തിൽ പങ്കു ചേരാൻ വിവിധ തലങ്ങളിൽ പെട്ട നിരവധി പേർ എത്തിയിരുന്നു. ഭക്ഷണ വിതരണം സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, ആർ.എം. ഒ. ഡോ. ആർ. പി. രഞ്ജിൻ, ഡോ. ജയപ്രകാശ്, കെ. എം. രാധാകൃഷ്ണൻ, എം.എസ്. സാനു, ഇ. എസ്.ബിജു, കെ. എൻ. വേണുഗോപാൽ, അഭയം സെക്രട്ടറി ഏബ്രഹാം തോമസ് തുടങ്ങിയവരും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |