SignIn
Kerala Kaumudi Online
Saturday, 20 April 2024 4.18 PM IST

ഡെങ്കിപ്പനി: ജാഗ്രത വേണം

f

പാലക്കാട്: സർവസന്നാഹങ്ങളും ഉപയോഗിച്ച് കൊവിഡിനെ പിടിച്ചുകെട്ടാൻ നോക്കുമ്പോൾ ജില്ലയിൽ മറ്റ് പകർച്ചവ്യാദ്ധികളും തലപൊക്കുന്നു. സംസ്ഥാനത്ത് ഡെങ്കിപ്പനി പടർന്നുപടിക്കുന്ന സാഹചര്യത്തിൽ ഏറെ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.

വേനൽ മഴയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കി പരത്തുന്ന ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്നതായി റിപ്പോർട്ടുണ്ട്. ഉപരിതലത്തിലെ വെള്ളം കിണറുകളിലെ വെള്ളത്തിൽ കലർന്ന് മഞ്ഞപ്പിത്തം, വയറിളക്കം തുടങ്ങിയ രോഗം വർദ്ധിക്കാനുമിടയുണ്ട്. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും കിണറുകൾ കൃത്യമായ ഇടവേളകളിൽ ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ച് അണുനശീകരണം നടത്താനും ശ്രദ്ധിക്കണം.

കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഡെങ്കി ഉൾപ്പെടെയുള്ള രോഗം ബാധിച്ച് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കുന്നതിന് അതീവ ജാഗ്രത വേണം.

കൊതുക് നശീകരണം

കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഡെങ്കി, ചിക്കുൻ ഗുനിയ, വെസ്റ്റ് നൈൽ പനി തുടങ്ങിയവ പകർത്തുന്ന ഈഡിസ് കൊതുകുകൾ വളരുന്നത്. ടെറസ്, പൂച്ചട്ടി, ഫ്രിഡ്ജ് ട്രേ, വീടിനുചുറ്റും വെള്ളം കെട്ടിക്കിടക്കാൻ സാദ്ധ്യതയുള്ള ടയറുകൾ,​ പ്ളാസ്റ്റിക് കവറുകൾ എന്നിവയെല്ലാം നീക്കം ചെയ്യണം. റബർ തോട്ടങ്ങളിലെ ചിരട്ടകളിൽ കെട്ടിക്കിടക്കുന്ന വെള്ളം കളഞ്ഞ് കമഴ്ത്തിവയ്ക്കണം. ഡ്രൈ ഡേ ആഴ്ചയിലൊരു ദിവസം നടത്തണം. കൊതുകുവല ഉപയോഗിച്ചും ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകു കടിയിൽ നിന്ന് രക്ഷ തേടുകയെന്നതാണ് പ്രതിരോധ മാർഗം.

ചികിത്സ ഉറപ്പാക്കണം

പനി, ശരീരവേദന, കണ്ണിൽ ചുവപ്പ് എന്നിവ ഉണ്ടായാൽ ശ്രദ്ധിക്കണം. കൊവിഡ് പശ്ചാത്തലത്തിൽ ആദ്യം അടുത്തുള്ള ആശാ പ്രവർത്തകരെ വിവരം അറിയിക്കുക. ഇവർ മുഖേന ചികിത്സ സൗകര്യം ലഭിക്കും.

കിണർ ക്ലോറിനേഷൻ

കിണറുകൾ നിർബന്ധമായും ക്ലോറിനേറ്റ് ചെയ്തിരിക്കണം. ഒമ്പതടി വ്യാസമുള്ള കിണറിന് ഒരുകോൽ വെള്ളത്തിലേക്ക് (ഒരുപടവ് / പാമ്പിരി) ഏകദേശം അര ടേബിൾ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ മതിയാകും. ആദ്യതവണ സൂപ്പർ ക്ലോറിനേഷൻ ചെയ്യണം. ഇതിനായി ബ്ലീച്ചിംഗ് പൗഡറിന്റെ അളവ് ഇരട്ടിയാക്കുക. ആവശ്യത്തിനുള്ള ബ്ലീച്ചിംഗ് പൗഡർ ഒരു പ്ലാസ്റ്റിക് ബക്കറ്റിലെടുത്ത് മുക്കാൽ ഭാഗം വെള്ളം ഒഴിച്ച് നന്നായി ഇളക്കി ചേർക്കുക. ശേഷം അഞ്ചു മിനിറ്റ് ഊറാൻ അനുവദിക്കുക. പിന്നീട് തെളിഞ്ഞ വെള്ളം മാത്രം കിണറ്റിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.