Kerala Kaumudi Online
Saturday, 25 May 2019 10.42 PM IST

പശ്ചി​മ​ ​ഘ​ട്ട​ത്തി​ലു​ള്ള അ​സാ​ധാ​ര​ണ​ ​പ​ക്ഷി​,​ രാ​ച്ചു​ക്ക്

bird

പശ്ചി​മ​ ​ഘ​ട്ട​ത്തി​ലു​ള്ള​ ​മ​റ്റൊ​രു​ ​അ​സാ​ധാ​ര​ണ​ ​പ​ക്ഷി​യാ​ണ് ​രാ​ച്ചു​ക്ക്,​ ​രാ​ചൗംഗ​ൻ​ ​എ​ന്നൊ​ക്കെ​ ​അ​റി​യ​പ്പെ​ടു​ന്ന​ ​ജെ​ർ​ഡ​ൻ​സ് ​നൈ​റ്റ് ​ജാ​ർ.​ ​ഈ​ ​പ​ക്ഷി​യെ​ ​പ​റ്റി​ ​ആ​ദ്യ​മാ​യി​ ​വി​വ​രി​ച്ച​ ​തോ​മ​സ് ​സി​ ​ജേ​ർ​ഡോ​ൺ​ ​(​ജേ​ർ​ഡ​ൻ)​ ​എ​ന്ന​ ​പ​ക്ഷി​നി​രീ​ക്ഷ​ക​ന്റെ​ ​പേ​രി​ലാ​ണ് ​ഈ​ ​പ​ക്ഷി​ ​അ​റി​യ​പ്പെ​ടു​ന്ന​ത്.​ ​ഇ​ന്ത്യ​യി​ലും ശ്രീ​ല​ങ്ക​യി​ലും​ ​​മാത്രമേ​ ​ഇ​വ​യെ​ ​കാ​ണാ​റു​ള്ളൂ.​ ​കേ​ര​ള​ത്തി​ൽ​ ​ത​ട്ടേ​ക്കാ​ട് ​മാ​ത്ര​മേ​ ​ഞാ​ൻ​ ​ഇ​തി​നെ​ ​ക​ണ്ടി​ട്ടു​ള്ളൂ.​ ​മ​റ്റു​ ​പ​ല​ ​കാ​ടു​ക​ളി​ലും​ ​ഉ​ണ്ടെ​ങ്കി​ലും​ ​പ​ക​ലെ​ല്ലാം​ ​മ​ണ്ണി​ൽ​ ​പു​ത​ഞ്ഞു​ ​വി​ശ്ര​മി​ക്കു​ക​യും​ ​സ​ന്ധ്യാ​ ​സ​മ​യ​ത്ത് ​ഇ​ര​ ​തേ​ടാ​ൻ​ ​ഇ​റ​ങ്ങു​ക​യും​ ​ചെ​യ്യു​ന്ന​ ​ഇ​വ​രെ​ ​ക​ണ്ടെ​ത്തു​ക​ ​വ​ലി​യ​ ​വി​ഷ​മം.​ ​സ​ന്ധ്യ​ ​സ​മ​യ​ത്ത് ​പ​റ​ന്നു​ ​വ​രു​ന്ന നൈ​റ്റ് ​ജാ​ർ​ ​എ​ന്റെ​ ​മ​നം​ ​ക​വ​ർ​ന്നു​ ​എ​ന്ന് ​വേ​ണം​ ​പ​റ​യാ​ൻ.​ ​മാ​ക്കാ​ച്ചി​ ​കാ​ട​യെ​പ്പോ​ലെ​ ​ഇ​വ​യ്ക്കും​ ​വാ​യ​ ​വ​ലു​താ​ണ് .​മ​ണ്ണി​ന്റെ​ ​നി​റ​മാ​ണ്.​ ​

വാ​ലി​ലും​ ​ചി​റ​കു​ക​ളി​ലും​ ​വെ​ള്ള​യും​ ​ത​വി​ട്ടും​ ​വ​ര​ക​ളും​ ​പു​ള്ളി​ക​ളു​മൊ​ക്കെ​യു​ണ്ട്.​ ​ഇ​ന്ത്യ​ൻ​ ​നൈ​റ്റ് ​ജാ​ർ,​ ​ലോ​ംഗ് ഇ​യേ​ർ​ഡ് ​നൈ​റ്റ് ​ജാ​ർ​ ​(​ചെ​വി​യ​ൻ​ ​രാ​ച്ചു​ക്ക് ​),​ ​ലാ​ർ​ജ് ​ടൈ​ൽ​ഡ് ​നൈ​റ്റ് ​ജാ​ർ​ ​എ​ന്നി​ങ്ങ​നെ​ ​മ​റ്റു​ ​വ​ക​ഭേ​ദ​ങ്ങ​ളു​മു​ണ്ട് ​ഈ​ ​കു​ടും​ബ​ത്തി​ൽ​ ​ത​ന്നെ.​ ​എ​ല്ലാ​വ​രു​ടെ​യും​ ​ത​ന​തു​ ​സ്വ​ഭാ​വം​ ​ഏ​താ​ണ്ട് ​ഒ​ന്ന് ​ത​ന്നെ.​ ​പ​ക​ൽ​ ​മ​ണ്ണി​ലും​ ​രാ​ത്രി​ ​നി​ശാ​ ​ശ​ല​ഭ​ങ്ങ​ളെ​ ​തേ​ടി​യും​ ​ജീ​വി​ക്കു​ന്ന​വ​ർ.​ ​കു​റ്റി​ക്കാ​ടു​ക​ളും​ ​കൃ​ഷി​യി​ട​ങ്ങ​ളും​ ​അ​ടി​ക്കാ​ടു​ക​ളും​ ​ഒ​ക്കെ​ ​ഇ​വ​യു​ടെ​ ​വാ​സ​സ്ഥ​ല​ങ്ങ​ളാ​ണ്.​ ​

ഒ​രു​ ​ത​ടി​പ്പ​ല​ക​യി​ൽ​ ​കൃ​ത്യ​മാ​യ​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​അ​ടി​ച്ചാ​ൽ​ ​കി​ട്ടു​ന്ന​ ​ശ​ബ്ദം​ ​പോ​ലെ​യാ​ണ് ​ഇ​വ​രു​ടേ​ത്.​ ​പ​ല​പ്പോ​ഴും​ ​രാ​ത്രി​ ​ന​മ്മ​ൾ​ ​ ഇ​ത് ​കേ​ട്ടി​ട്ടു​മു​ണ്ടാ​വാം.​ ​ഇ​ന്ത്യ​യി​ലും​ ​ശ്രീ​ല​ങ്ക​യി​ലും ഫെ​ബ്രു​വ​രി​ ​മു​ത​ൽ​ ​ജൂ​ലായ്​ ​വ​രെ​ ​പ്ര​ജ​ന​നം​ ​ന​ട​ത്തു​ന്ന​ ​ഇ​വ​ർ​ ​കൂ​ടു​ണ്ടാ​ക്കാ​റി​ല്ല.​ ​മ​ണ്ണി​ൽ​ ​ത​ന്നെ​ ​മു​ട്ട​യി​ട്ട് ​മ​ണ്ണി​ന്റെ​ ​നി​റം​ ​പോ​ലെ​ ​സാ​മ്യ​മു​ള്ള​ ​ത​ന്റെ​ ​പ്ര​ച്ഛ​ന്ന​ ​വേ​ഷം,​ ​അ​തി​ൽ​ ​ത​ന്നെ​ ​ചി​റ​കു​ക​ൾ​ ​ഉ​പ​യോ​ഗി​ച്ച് ​മു​ട്ട​ക​ൾ​ ​പൊ​തി​ഞ്ഞു​ ​പി​ടി​ച്ചു​ ​കു​ഞ്ഞു​ങ്ങ​ളെ​ ​വി​രി​ക്കു​ന്നു.​ ​ജ​നി​ക്കു​ന്ന​ ​കു​ഞ്ഞു​ങ്ങ​ൾ​ ​ഇ​ല​ക​ൾ​ക്കി​ട​യി​ൽ​ ​പ​തു​ങ്ങു​ന്നു.​ ​പ്ര​കൃ​തി​ ​വ​ള​രെ​ ​സ​മ​ർ​ത്ഥ​മാ​യാ​ണ് ​അ​തി​ന്റെ​ ​ജീ​വ​ജാ​ല​ങ്ങ​ളെ​ ​അ​പാ​യ​ങ്ങ​ളിൽ നി​ന്ന് ​സം​ര​ക്ഷി​ക്കു​ന്ന​ത് ​എ​ന്ന് ​രാ​ചു​ക്കി​നെ​ ​നോ​ക്കി​ ​മ​ന​സി​ലാ​ക്കാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARADHYA, BIRDS, JERDONS NIGHTJAR
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY