പത്തനംതിട്ട : ജില്ലയിൽ ഇതുവരെ 5,20,009 പേർ കൊവിഡ് വാക്സിൻ സ്വീകരിച്ചു. 79 വാക്സിനേഷൻ കേന്ദ്രങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ മൂന്നെണ്ണം സ്വകാര്യ ആശുപത്രിയിലാണ്. ബാക്കിയുള്ളവ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും. 3,86,743 പേരാണ് ഇതുവരെ ആദ്യ ഡോസ് സ്വീകരിച്ചത്. 1,33,266 പേർ രണ്ട് ഡോസും സ്വീകരിച്ചു. പതിനെട്ടു മുതൽ നാൽപ്പത്തിനാല് വയസു വരെയുള്ളവർക്കാണ് ഇപ്പോൾ വാക്സിനെടുക്കുന്നത്. ഈ വിഭാഗത്തിൽ 33,573 പേർക്ക് വാക്സിനെടുത്തിട്ടുണ്ട്. അറുപതിന് മുകളിൽ പ്രായമുള്ള 2,16,141 പേർക്ക് ഇതുവരെ വാക്സിൻ നൽകി. നാൽപത്തഞ്ച് മുതൽ അറുപത് വരെയുള്ളവർക്ക് 1,36,902 ഡോസ് നൽകി. വാക്സിൻ സ്വീകരിച്ചതിൽ കൂടുതലും സ്ത്രീകളാണ്. അറുപത് വയസ് കഴിഞ്ഞവരാണ് വാക്സിൻ ലഭിച്ചതിൽ ഭൂരിഭാഗവും.
ആദ്യ ഡോസ് സ്വീകരിച്ചവർ : 3,86,743
രണ്ടുഡോസും സ്വീകരിച്ചവർ : 1,33,266
കൂടുതൽ സ്ത്രീകൾ
പുരുഷൻമാർ: 1,70,588
സ്ത്രീകൾ: 2,16,101
വാക്സിൻ ക്ഷാമം രൂക്ഷം
ഇന്നലെ പതിനാറ് കേന്ദ്രങ്ങളിൽ മാത്രമാണ് വാക്സിൻ വിതരണം നടത്തിയത്. 18,000 ഡോസ് വാക്സിനാണ് പുതിയതായി എത്തിയിരിക്കുന്നത്. അടുത്തത് രണ്ട് ദിവസത്തിനുള്ളിൽ എത്താനാണ് സാദ്ധ്യത. 1383 ഡോസ് മാത്രമാണ് ഇന്നലെ നൽകിയത്. എസ്.സി. , എസ്.ടി കോളനികളിലടക്കം വാക്സിൻ നൽകാൻ ആരോഗ്യ വകുപ്പിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. പതിനെട്ട് വയസിന് മുകളിലുള്ളവർക്കാണ് ഇപ്പോൾ വാക്സിൻ നൽകുന്നത്. കോളനികളിൽ കൂടി നൽകാൻ നിർദേശം നൽകിയതോടെ ആശങ്കയിലാണ് ആരോഗ്യ വകുപ്പ്. മുമ്പ് 16000 ഡോസ് വാക്സിൻ പ്രതിദിനം നൽകിയിരുന്നിടത്താണ് ആയിരവും രണ്ടായിരവുമൊക്കെ വാക്സിൻ ഇപ്പോൾ വിതരണം ചെയ്യുന്നത്.
വിവിധ വാക്സിനുകൾ സ്വീകരിച്ചവർ
കോവിഷിൽഡ് : 4,84,779
കോവാക്സിൻ : 35,230
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |