Kerala Kaumudi Online
Monday, 27 May 2019 4.40 PM IST

ഹോ​​​ട്ടൽ റി​​​സ​​​പ്ഷ​​​നി​​​സ്റ്റിൽ നിന്നും സിനിമയിലേക്ക്,​ ജീവിതത്തിലെ ട്വിസ്റ്റ് വെളിപ്പെടുത്തി യുവതാരം ധ്രുവൻ

druvan

'​ക്വീ​ൻ​"​ ​സി​നി​മ​ ​ക​ണ്ട​വ​രാ​രും​ ​ധ്രു​വ​നെ​ ​മ​റ​ക്കി​ല്ല.​ ​അ​ത്ര​ത്തോ​ളം​ ​പ്രേ​ക്ഷ​ക​മ​ന​സി​ൽ​ ​കു​ടി​യി​രി​ക്കാ​ൻ​ ​ധ്രു​വ​നാ​യി.​ ​കു​ട്ടി​ക്കാ​ലം​ ​മു​ത​ലേ​ ​ധ്രു​വ​ന്റെ​ ​സ്വ​പ്നം​ ​സി​നി​മ​യാ​യി​രു​ന്നു.​ ​വ​ള​രു​മ്പോ​ൾ​ ​ആ​രാ​ക​ണ​മെ​ന്ന​ ​ചോ​ദ്യ​ത്തി​ന് ​അ​ന്നേ​ ​സി​നി​മാ​ന​ട​ൻ​ ​എ​ന്ന​ ​ഉ​ത്ത​രം​ ​മ​ന​സി​ൽ​ ​സൂ​ക്ഷി​ച്ചി​രു​ന്നു.​ ​വ​ള​ർ​ന്ന​പ്പോ​ഴും​ ​ആ​ ​ഇ​ഷ്ട​ത്തി​ന് ​മാ​ത്രം​ ​മാ​റ്റം​ ​വ​ന്നി​ല്ല.​ ​ജീ​വി​ത​ത്തി​ൽ​ ​പ​ല​ ​ജോ​ലി​ക​ൾ​ ​ചെ​യ്യേ​ണ്ടി​ ​വ​ന്നെ​ങ്കി​ലും​ ​സി​നി​മ​യെ​ ​അ​പ്പോ​ഴും​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​കാ​ത്തി​രി​പ്പി​നും​ ​ക​ഷ്ട​പ്പാ​ടി​നു​മൊ​ടു​വി​ൽ​ ​സി​നി​മ​യി​ലെ​ത്തി​യ​ ​ക​ഥ​ ​ധ്രു​വ​ൻ​ ​പ​റ​യു​ന്നു.

ഒ​രേ​യൊ​രു​ ​സ്വ​പ്നം,​ ​സി​നിമ

ഒ​​​റ്റ​​​പ്പാ​​​ല​​​മാ​​​ണ് ​​​എ​​​ന്റെ​​​ ​​​നാ​​​ട്.​​​ ​​​സ്​​​​കൂ​​​ളി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​മ്പോ​​​ൾ​​​ ​​​മു​​​ത​​​ൽ​​​ ​​​മോ​​​ണോ​​​ ​​​ആ​​​ക്‌​​​ടും​​​ ​​​മി​​​മി​​​ക്രി​​​യു​​​മൊ​​​ക്കെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​സ്‌​​​പോ​​​ർ​​​ട്‌​​​സും​​​ ​​​ആ​​​ർ​​​ട്‌​​​സു​​​മാ​​​യി​​​രു​​​ന്നു​​​ ​​​പ്ര​​​ധാ​​​ന​​​ ​​​മേ​​​ഖ​​​ല.​​​ ​​​പ​​​ഠ​​​ന​​​ത്തി​​​ൽ​​​ ​​​അ​​​ല്പം​​​ ​​​മോ​​​ശ​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ഒ​​​ടു​​​ക്ക​​​ത്തെ​​​ ​​​വി​​​കൃ​​​തി​​​കാ​​​ര​​​ണം​​​ ​​​ടീ​​​ച്ച​​​ർ​​​മാ​​​ർ​​​ക്ക് ​​​ഒ​​​രു​​​ ​​​സ്വ​​​സ്ഥ​​​ത​​​യും​​​ ​​​കൊ​​​ടു​​​ത്തി​​​ട്ടി​​​ല്ല.​​​ ​​​കു​​​ട്ടി​​​ക്കാ​​​ലം​​​ ​​​മു​​​ത​​​ൽ​​​ ​​​അ​​​ഭി​​​നേ​​​താ​​​വാ​​​കാ​​​നാ​​​യി​​​രു​​​ന്നു​​​ ​​​ആ​​​ഗ്ര​​​ഹം.​​​ ​​​പ​​​ക്ഷേ,​​​​​​​ ​​​നാ​​​ട്ടി​​​ൽ​​​ ​​​നി​​​ന്ന് ​​​പ​​​റ​​​യ​​​ത്ത​​​ക്ക​​​ ​​​പ്രോ​​​ത്സാ​​​ഹ​​​ന​​​മൊ​​​ന്നും​​​ ​​​കി​​​ട്ടി​​​യി​​​ല്ല.​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ ​​​ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​ത് ​​​ന​​​മ്മ​​​ൾ​​​ ​​​ത​​​ന്നെ​​​യ​​​ല്ലേ.​​​

​​​എ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​സി​​​നി​​​മ​​​യി​​​ലേ​​​ക്ക് ​​​എ​​​ത്തി​​​പ്പെ​​​ടേ​​​ണ്ട​​​തെ​​​ന്ന് ​​​ഒ​​​രു​​​ ​​​പി​​​ടി​​​യു​​​മി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ​​​ ​​​ശ​​​ങ്ക​​​ര​​​ ​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​ബി.​​​എ​​​സ്​​സി​​​ ​​​ക​മ്പ്യൂ​ട്ട​​​ർ​​​ ​​​സ​​​യ​​​ൻ​​​സ് ​​​പ​​​ഠി​​​ച്ചു.​​​ ​​​അ​​​തു​​​ ​​​ക​​​ഴി​​​ഞ്ഞു​​​ ​​​കൊ​​​ച്ചി​​​യി​​​ൽ​​​ ​​​എം.​​​ബി.​​​എ​​​ ​​​ഏ​​​വി​​​യേ​​​ഷ​​​ൻ​​​ ​​​കോ​​​ഴ്‌​​​സി​​​നു​​​ ​​​ചേ​​​ർ​​​ന്നു.​​​ ​​​അ​​​പ്പോ​​​ഴും​​​ ​​​സി​​​നി​​​മ​​​യാ​​​യി​​​രു​​​ന്നു​​​ ​​​മ​​​ന​​​സി​​​ൽ.​​​ ​​​എം.​​​ബി.​​​എ​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​കൊ​​​ച്ചി​​​ൻ​​​ ​​​എ​​​യ​​​ർ​​​പോ​ർ​​​ട്ടി​​​ൽ​​​ ​​​ഗ്രൗ​​​ണ്ട് ​​​സ്റ്റാ​​​ഫാ​​​യി​​​ ​​​ജോ​​​ലി​​​ ​​​കി​​​ട്ടി.​​​ ​​​അ​​​തി​​​നി​​​ട​​​യി​​​ൽ​​​ ​​​ചി​​​ല​​​ ​​​സ​​​മാ​​​ന​​​ ​​​ചി​​​ന്താ​​​ഗ​​​തി​​​ക്കാ​​​രെ​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ട്ടു.​​​ ​​​അ​​​വ​​​രു​​​മാ​​​യി​​​ ​​​ചേ​​​ർ​​​ന്ന് ​​​ഷോ​​​ർ​​​ട്ട് ​​​ഫി​​​ലി​​​മു​​​ക​​​ളി​​​ലൊ​​​ക്കെ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​ ​​​ഷോ​​​ർ​​​ട്ട് ​​​ഫി​​​ലി​​​മി​​​ലൊ​​​ക്കെ​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചെ​​​ങ്കി​​​ലും​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​ലു​​​ള്ള​​​ ​​​നി​​​രാ​​​ശ​​​ ​​​ബാ​​​ധി​​​ച്ചു​​​ ​​​തു​​​ട​​​ങ്ങി.​​​ ​​​ജോ​​​ലി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചാ​​​ലേ​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​ന​​​ട​​​ക്കാ​​​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ള്ളൂ​​​യെ​​​ന്ന് ​​​മ​​​ന​​​സു​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​തു​​​ട​​​ർ​​​ന്ന് ​​​ ജോ​​​ലി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചു.​​​ ​​​എ​​​ന്തു​​​ ​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന​​​റി​​​യാ​​​തെ​​​ ​​​മാ​​​സ​​​ങ്ങ​​​ൾ​​​ ​​​ക​​​ട​​​ന്നു​​​പോ​​​യി.​​​ ​​​പ​​​രി​​​ച​​​യ​​​മു​​​ള്ള​​​ ​​​പ​​​ല​​​രോ​​​ടും​​​ ​​​അ​​​വ​​​സ​​​രം​​​ ​​​ചോ​​​ദി​​​ച്ചു.​​​ ​​​അ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​ഭീ​​​മാ​​​ ​​​ജൂ​​​വ​​​ല​​​റി​​​യു​​​ടെ​​​ ​​​പ​​​ര​​​സ്യ​​​ത്തി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​ത്.​​​ ​​​പി​​​ന്നെ​​​ ​​​ചെ​​​റു​​​തും​​​ ​​​വ​​​ലു​​​തു​​​മാ​​​യ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളു​​​ടെ​​​ ​​​ഒാ​​​ഡി​​​ഷ​​​നി​​​ൽ​​​ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ജോ​​​ലി.​​​ ​

​ഒ​ടു​വി​ൽ​ ​സി​നി​മ​ ​വി​ളി​ച്ചു
ര​​​ണ്ടു​​​ ​​​മൂ​​​ന്നു​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ ​​​പോ​​​യ​​​ത​​​റി​​​ഞ്ഞ​​​തേ​​​യി​​​ല്ല.​​​ ​​​കു​​​റേ​​​ ​​​ഓ​​​ഡി​​​ഷ​​​നു​​​ക​​​ൾ​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​ചി​​​ല​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റി​​​ന്റെ​​​ ​​​വേ​​​ഷ​​​ങ്ങ​​​ൾ​​​ ​​​ല​​​ഭി​​​ച്ചു.​ 1971​​​ ​​​ബി​​​യോ​​​ണ്ട് ​​​ബോ​​​ർ​​​ഡേ​​​ഴ്‌​​​സ്,​​​ ​​​ലോ​​​ർ​​​ഡ്​​​​ ​​​ലി​​​വിം​​​ഗ്സ്റ്റ​​​ൺ​​​ 7000​​​ ​​​ക​​​ണ്ടി​​​ ​​​എ​​​ന്നീ​​​ ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ൽ​​​ ​​​ജൂ​​​നി​​​യ​​​ർ​​​ ​​​ആ​​​ർ​​​ട്ടി​​​സ്റ്റാ​​​യി.​​​ ​​​ആ​​​ഷി​​​ക് ​​​അ​​​ബു​​​വി​​​ന്റെ​​​ ​​​മ​​​മ്മൂ​​​ക്ക​​​ ​​​ചി​​​ത്രം​​​ ​​​ഗ്യാം​​​ഗ്സ്‌​​​റ്റ​​​റി​​​ലാ​​​ണ് ​​​ശ്ര​​​ദ്ധി​​​ക്ക​​​പ്പെ​​​ടു​​​ന്നൊ​​​രു​​​ ​​​വേ​​​ഷം​​​ ​​​ല​​​ഭി​​​ച്ച​​​ത്.​​​ ​​​മ​​​മ്മൂ​​​ക്ക​​​യു​​​ടെ​​​ ​​​ക​​​ഥാ​​​പാ​​​ത്രം​​​ ​​​അ​​​ജ്മീ​​​റി​​​ൽ​​​ ​​​വ​​​രു​​​ന്ന​​​ ​​​സീ​​​നി​​​ൽ​​​ ​​​ഞാ​​​നു​​​മു​​​ണ്ട്.​​​ ​​​ഒാ​ഡി​​​ഷ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് ​​​ആ​​​ഷി​​​ക്കേ​​​ട്ട​​​നെ​​​ ​​​പ​​​രി​​​ച​​​യ​​​പ്പെ​​​ട്ട​​​ത്.​ ​അ​​​പ്പോ​​​ഴും​​​ ​​​അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ​​​ക്കാ​​​യി​​​ ​​​ക​​​ഠി​​​ന​​​ ​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.​​​ ​​​ആ​​​യി​​​ട​​​യ്ക്കാ​​​ണ് ​​​പ്ര​​​ശ​​​സ്ത​​​ ​​​നി​​​ർ​​​മ്മാ​​​താ​​​വ് ​​​സ​​​ന്തോ​​​ഷ്​​​​ ​​​ ​ടി.​​​ ​​​കു​​​രു​​​വി​​​ള​​​ ​​​ഡോ​​​ണ​​​ട്ട് ​​​ഫാ​​​ക്‌​​​ട​​​റി​​​ ​​​എ​​​ന്ന​​​ ​​​റെ​​​സ്റ്റോ​​​റ​​​ന്റ് ​​​തു​​​ട​​​ങ്ങി​​​യ​​​ത്.​​​ ​​​ഞാ​​​ൻ​​​ ​​​സി​​​നി​​​മ​​​യ്ക്ക് ​​​​​​​ ​​​ശ്ര​​​മി​​​ക്കു​​​ന്ന​​​ ​​​കാ​​​ര്യം​​​ ​​​അ​​​ദ്ദേ​​​ഹ​​​ത്തി​​​ന​​​റി​​​യാം.​​​ ​​​അ​​​വി​​​ടെ​​​ ​​​ജോ​​​ലി​​​ക്ക് ​​​ക​​​യ​​​റു​​​മ്പോ​​​ൾ​​​ ​​​എ​​​നി​​​ക്ക് ​​​ഒ​​​റ്റ​​​ ​​​ഡി​​​മാ​ൻ​ഡേ​ ​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ.​​​ ​​​സി​​​നി​​​മ​​​ ​​​വ​​​ന്നാ​​​ൽ​​​ ​​​ലീ​​​വ് ​​​വേ​​​ണം.​​​ ​​​എ​​​ന്റെ​​​ ​​​അ​​​ഭി​​​ന​​​യ​​​മോ​​​ഹം​​​ ​​​അ​​​റി​​​യാ​​​വു​​​ന്ന​​​തു​​​കൊ​​​ണ്ട് ​​​അ​​​വ​​​ര​​​ത് ​​​അം​​​ഗീ​​​ക​​​രി​​​ച്ചു.​

ക്വീ​ൻ​ ​വ​ന്ന​ ​വ​ഴി
ഡോ​​​ണ​​​ട്ട് ​​​ഫാ​​​ക്ട​​​റി​​​യി​​​ലെ​​​ ​​​ജോ​​​ലി​​​ക്കി​​​ട​​​യി​​​ൽ​​​ ​​​ത​​​ന്നെ​​​യാ​​​ണ് ​​​ക്വീ​​​നി​​​ന്റെ​ ​ഒാ​​​ഡി​​​ഷ​​​നു​​​ ​​​വേ​​​ണ്ടി​​​ ​​​ഫോ​​​ട്ടോ​​​സ് ​​​അ​​​യ​​​ച്ച​​​ത്.​​​ ​​​ഓ​​​ഡി​​​ഷ​​​ൻ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ക​​​ടു​​​ത്ത​​​ ​​​പ​​​നി​​​യും​​​ ​​​തൊ​​​ണ്ട​​​ ​​​വേ​​​ദ​​​ന​​​യു​​​മൊ​​​ക്കെ​​​യാ​​​യി​​​ ​​​ആ​​​കെ​​​ ​​​സീ​​​നാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​വി​​​ടെ​​​ ​​​ചെ​​​ന്ന​​​പ്പോ​​​ഴാ​​​ണ് ​​​ഡി​​​ജോ​​​യാ​​​ണ് ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​എ​​​ന്ന​​​റി​​​യു​​​ന്ന​​​ത്.​​​ ​​​ഡി​​​ജോ​​​യും​​​ ​​​ഞാ​​​നും​​​ ​​​വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്ക് ​​​മു​​​മ്പൊ​​​രു​​​ ​​​ഷോ​​​ർ​​​ട്ട് ​​​ഫി​​​ലി​​​മി​​​ൽ​​​ ​​​ഒ​​​ന്നി​​​ച്ച​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ ​​​ചെ​​​റി​​​യൊ​​​രു​​​ ​​​വേ​​​ഷം​​​ ​​​എ​​​നി​​​ക്കു​​​ണ്ടാ​​​വു​​​മെ​​​ന്ന് ​​​അ​​​പ്പോ​​​ഴേ​​​ ​​​മ​​​ന​​​സി​​​ലാ​​​യി.​​​ ​​​പ​​​ത്ത് ​​​റൗ​​​ണ്ടോ​​​ളം​​​ ​​​ഒ​​​ഡി​​​ഷ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ഴാ​​​ണ് ​​​ഞാ​​​നാ​​​ണ് ​​​നാ​​​യ​​​ക​​​ൻ​​​ ​​​എ​​​ന്ന​​​റി​​​ഞ്ഞ​​​ത്.​​​ ​​​ഷൂ​​​ട്ടിം​​​ഗി​​​ന് ​​​ഒ​​​രു​​​മാ​​​സം​​​ ​​​മു​​​മ്പ്,​​​​​​​ ​​​തി​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രെ​​​യെ​​​ല്ലാം​​​ ​​​ഇ​​​ട​​​പ്പ​​​ള്ളി​​​യി​​​ലെ​​​ ​​​ഒ​​​രു​​​ ​​​വീ​​​ട്ടി​​​ൽ​​​കൊ​​​ണ്ടു​​​പോ​​​യി​​​ ​​​താ​​​മ​​​സി​​​പ്പി​​​ച്ചു.​​​ ​​​കി​​​ട​​​ക്കാ​​​ൻ​​​ ​​​പാ​​​യ​​​ ​​​മാ​​​ത്ര​​​മേ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ.​​​ ​​​ഒ​​​ടു​​​ക്ക​​​ത്തെ​​​ ​​​കൊ​​​തു​​​ക് ​​​ക​​​ടി​​​യും.​​​ ​​​പ​​​ക്ഷേ​​​ ​​​‍​​​എ​​​ല്ലാ​​​വ​​​രും​​​ ​​​ആ​​​ദ്യ​​​ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ​​​ ​​​ത​​​ന്നെ​​​ ​​​കൂ​​​ട്ടു​​​കാ​​​രാ​​​യി.​​​ ​​​ഞ​​​ങ്ങ​​​ളെ​​​ ​​​ഒ​​​ന്ന് ​​​സെ​​​റ്റാ​​​ക്കി​​​യെ​​​ടു​​​ക്കാ​​​ൻ​​​ ​​​വേ​​​ണ്ടി​​​യാ​​​ണ് ​​​ഒ​​​ന്നി​​​ച്ചു​​​ ​​​താ​​​മ​​​സി​​​ക്കാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.

ഹോ​ട്ട​ലി​ൽ​ ​നി​ന്നും​ ​സി​നി​മ​യി​ലേ​ക്ക്

വീ​​​ട്ടി​​​ൽ​​​ ​​​ഞ​​​ങ്ങ​​​ളെ​​​ല്ലാ​​​വ​​​രും​​​ ​​​പാ​​​ര​​​മ്പ​​​ര്യ​​​മാ​​​യി​​​ ​​​ചെ​​​ണ്ട​​​ ​​​കൊ​​​ട്ടു​​​ന്ന​​​വ​​​രാ​​​ണ്.​​​ ​​​ ​കു​റ​ച്ചു​നാ​ൾ​ ​മു​ൻ​പു​വ​രെ​ ​ഞാ​​​ൻ​​​ ​​​ചി​​​ല​​​ ​​​പ്രോ​​​ഗ്രാ​​​മു​​​ക​​​ൾ​​​ക്ക് ​​​വേ​​​ണ്ടി​​​ ​​​ചെ​​​ണ്ട​​​ ​​​കൊ​​​ട്ടാ​​​ൻ​​​ ​​​പോ​​​കു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​ആ​​​ ​​​പ്ര​​​തി​​​ഫ​​​ല​​​മാ​​​ണ് ​​​ഭ​​​ക്ഷ​​​ണം​​​ ​​​ക​​​ഴി​​​ക്കാ​​​നും​​​ ​​​ ​ഒാ​​​ഡി​​​ഷ​​​നും​​​ ​​​ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്ന​​​ത്.​​​ ​​​അ​​​തി​​​നു​​​ ​​​ശേ​​​ഷം​​​ ​​​ന​​​വ​​​ര​​​സ​​​ ​​​എ​​​ന്ന​​​ ​​​ഹോ​​​ട്ട​​​ലി​​​ൽ​​​ ​​​റി​​​സ​​​പ്ഷ​​​നി​​​സ്റ്റാ​​​യി​​​ ​​​ജോ​​​ലി​​​ക്ക് ​​​ക​​​യ​​​റി.​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​വ​​​സ​​​രം​​​ ​​​കി​​​ട്ടു​​​ന്ന​​​ത് ​​​വ​​​രെ​​​ ​​​ഭ​​​ക്ഷ​​​ണ​​​ത്തി​​​നും​​​ ​​​താ​​​മ​​​സ​​​ത്തി​​​നും​​​ ​​​യാ​​​ത്രാ​​​ ​​​ചെ​​​ല​​​വി​​​നു​​​മു​​​ള്ള​​​ ​​​പ​​​ണ​​​മാ​​​കു​​​മ​​​ല്ലോ.​​​ ​​​​​​​ ​​​എ​​​ന്റെ​​​ ​​​ ഈ​​​ ​​​ചി​​​രി​​​ ​​​കാ​​​ര​​​ണ​​​മാ​​​ണ് ​​​ജോ​​​ലി​​​ ​​​കി​​​ട്ടി​​​യ​​​ത്.​​​ ​​​ഇ​​​ന്റ​​​ർ​​​വ്യൂ​​​ ​​​ചെ​​​യ്ത​​​പ്പോ​​​ൾ​​​ ​​​ത​​​ന്നെ​​​ ​​​അ​​​വ​​​ർ​​​ ​​​പ​​​റ​​​ഞ്ഞ​​​ ​​​പ്ര​​​ധാ​​​ന​​​ ​​​ഡി​​​മാ​​​ൻ​ഡ് ​എ​​​പ്പോ​​​ഴും​​​ ​​​ഇ​​​തു​​​പോ​​​ലെ​​​ ​​​ചി​​​രി​​​ച്ച​​​ ​​​മു​​​ഖ​​​വു​​​മാ​​​യി​​​ ​​​നി​​​ൽ​​​ക്ക​​​ണ​​​മെ​​​ന്നാ​​​യി​​​രു​​​ന്നു.​​​ ​​​ഗ​​​സ്‌​​​റ്റു​​​ക​​​ളോ​​​ട് ​​​ന​​​ല്ല​​​ ​​​രീ​​​തി​​​യി​​​ൽ​​​ ​​​ഇ​​​ട​​​പെ​​​ട​​​ണം.​​​ ​​​ആ​​​ഷി​​​ക് ​​​അ​​​ബു,​​​ ​​​അ​​​ൻ​​​വ​​​ർ​​​ ​​​റ​​​ഷീ​​​ദ്,​​​ ​​​സൗ​​​ബി​​​ൻ​​​ ​​​ഷാ​​​ഹി​​​ർ,​​​ ​​​ഗ്രി​​​ഗ​​​റി,​​​ ​​​വി​​​ജ​​​യ്​​​​ ​​​ബാ​​​ബു,​​​ ​​​റി​​​മ​​​ ​​​ക​​​ല്ലി​​​ങ്ക​​​ൽ​​​ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​രെ​​​ല്ലാം​​​ ​​​ന​​​വ​​​ര​​​സ​​​യി​​​ൽ​​​ ​​​വ​​​രാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​വ​​​രെ​​​യൊ​​​ക്കെ​​​ ​​​കാ​​​ണാ​​​നും​​​ ​​​സം​​​സാ​​​രി​​​ക്കാ​​​നും​​​ ​​​ക​​​ഴി​​​യു​​​ന്ന​​​ത്​​​​ ​​​ത​​​ന്നെ​​​ ​​​സ​​​ന്തോ​​​ഷ​​​മാ​​​യി​​​രു​​​ന്നു.​​​ ​

ശ​ക്തി​യെ​ന്നും​ ​സൗ​​​ഹൃ​​​ദ​​​ങ്ങ​​ൾ
എ​​​ന്റെ​​​ ​​​മൂ​​​ന്നാ​​​മ​​​ത്തെ​​​ ​​​ചി​​​ത്രം​ ​വ​രാ​ൻ​ ​പോ​കു​ന്ന​തേ​യു​ള്ളൂ.​​​ ​​​സ​​​ത്യം​​​ ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​ആ​​​ഴ​​​ത്തി​​​ലു​​​ള്ള​​​ ​​​സൗ​​​ഹൃ​​​ദ​​​ങ്ങ​​​ൾ​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​തേ​​​യു​​​ള്ളൂ.​​​ ​​​ക്വീ​​​നി​​​ലെ​​​ ​​​എ​​​ല്ലാ​​​വ​​​രു​​​മാ​​​യും​​​ ​​​ന​​​ല്ല​​​ ​​​അ​​​ടു​​​പ്പ​​​മു​​​ണ്ട്.​​​ ​​​വി​​​ളി​​​ക്കു​​​ക​​​യും​​​ ​​​എ​​​ല്ലാ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളും​​​ ​​​തു​​​റ​​​ന്ന് ​​​സം​​​സാ​​​രി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്യും.​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​ൻ​​​ ​​​ഡി​​​ജോ​​​യു​​​മാ​​​യി​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​ന​​​ല്ല​​​ ​​​ക​​​മ്പ​​​നി​​​യാ​​​ണ്.​​​ ​​​

വ്യ​​​ത്യ​​​സ്ത​​​മാ​​​യ​​​ ​​​കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ളു​​​ള്ള​​​യാ​​​ളാ​​​ണ് ​​​ഡി​​​ജോ.​​​ ​​​സി​​​നി​​​മ​​​യെ​​​ക്കു​​​റി​​​ച്ച് ​​​ഒ​​​രു​​​പാ​​​ട് ​​​പു​​​തി​​​യ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​പ​​​റ​​​ഞ്ഞു​​​ത​​​രും.​ ​ഷാ​​​ഫി​​​ ​​​സാ​​​ർ​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്യു​​​ന്ന​​​ ​​​ചി​​​ൽ​​​ഡ്ര​​​ൻ​​​സ്​​​​ ​​​പാ​​​ർ​​​ക്ക് ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​മാ​​​ണ് ​​​ഉ​​​ട​​​ൻ​​​ ​​​റി​​​ലീ​​​സാ​​​കു​​​ന്ന​​​ത്.​​​ ​​​ഒ​​​രു​​​ ​​​അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​ന്റെ​​​ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ക​​​ഥ​​​യാ​​​ണ്.​​​ ​​​മൂ​​​ന്നു​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ​​​ ​​​ഇ​​​ട​​​യി​​​ൽ​​​ ​​​ന​​​ട​​​ക്കു​​​ന്ന​​​ ​​​ര​​​സ​​​ക​​​ര​​​മാ​​​യ​​​ ​​​സം​​​ഭ​​​വ​​​ങ്ങ​​​ൾ.​​​ ​​​ഞാ​​​നും​​​ ​​​വി​​​ഷ്ണു​​​ ​​​ഉ​​​ണ്ണി​​​ക്കൃ​​​ഷ്ണ​​​നും​​​ ​​​ഷ​​​റ​​​ഫു​​​ദ്ദീ​​​നു​​​മാ​​​ണ് ​​​കേ​​​ന്ദ്ര​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ത്​.​​​ ​​​ഋ​​​ഷി​​​ ​​​എ​​​ന്നാ​​​ണ് ​​​എ​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ത്തി​​​ന്റെ​​​ ​​​പേ​​​ര്.​​​ ​​​റാ​​​ഫി​​​ ​​​സാ​​​റി​​​ന്റേ​​​താ​​​ണ് ​​​തി​​​ര​​​ക്ക​​​ഥ.

കു​ടും​ബം
അ​​​ച്ഛ​​​നും​​​ ​​​അ​​​മ്മ​​​യും​​​ ​​​ചേ​​​ട്ട​​​നും​​​ ​​​ഏ​​​ട്ട​​​ത്തി​​​ ​​​അ​​​മ്മ​​​യു​​​മു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​സാ​​​ധാ​​​ര​​​ണ​​​ ​​​കു​​​ടും​​​ബ​​​മാ​​​ണ് ​​​എ​​​ന്റേ​​​ത്.​​​ ​​​സ്വാ​​​ഭാ​​​വി​​​ക​​​മാ​​​യും​​​ ​​​അ​​​വ​​​ർ​​​ക്ക് ​​​ന​​​ല്ല​​​ ​​​പേ​​​ടി​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്നെ​​​പ്പോ​​​ലെ​​​ ​​​സി​​​നി​​​മ​​​യു​​​മാ​​​യി​​​ ​​​ഒ​​​രു​​​ ​​​ബ​​​ന്ധ​​​വു​​​മി​​​ല്ലാ​​​ത്ത​​​ ​​​നാ​​​ട്ടി​​​ൻ​​​പു​​​റ​​​ത്തു​​​കാ​​​ര​​​നാ​​​യ​​​ ​​​ഒ​​​രാ​​​ൾ​​​ ​​​ര​​​ക്ഷ​​​പ്പെ​ടാ​ൻ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യു​​​ണ്ടോ​​​യെ​​​ന്നാ​​​യി​​​രു​​​ന്നു​​​ ​​​സം​​​ശ​​​യം.​​​ ​​​ര​​​ക്ഷ​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ​​​ ​​​ക​​​ഥ​​​ക​​​ളെ​​​ക്കാ​​​ൾ​​​ ​​​ര​​​ക്ഷ​​​പ്പെ​​​ടാ​​​ത്ത​​​വ​​​രു​​​ടെ​​​ ​​​ക​​​ഥ​​​ക​​​ളാ​​​ണ് ​​​അ​​​വ​​​ർ​​​ ​​​കേ​​​ട്ടി​​​രു​​​ന്ന​​​ത്.​ ​ഇ​പ്പോ​ഴ​വ​ർ​ക്ക് ​ശ​​​രി​​​ക്കും​​​ ​​​സ​​​ന്തോ​​​ഷ​​​മാ​​​യി.​​​ ​​​ഇ​​​ത്ര​​​നാ​​​ളും​​​ ​​​ക​​​ഷ്ട​​​പ്പെ​​​ട്ടു​​​ ​​​പ​​​ഠി​​​പ്പി​​​ച്ച് ​​​വ​​​ള​​​ർ​​​ത്തി​​​ ​​​വ​​​ലു​​​താ​​​ക്കി​​​യ​​​തി​​​ന് ​​​അ​​​വ​​​ർ​​​ക്ക് ​​​ന​​​ൽ​​​കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​ ​​​ഒ​​​രു​​​ ​​​ചെ​​​റി​​​യ​​​ ​​​സ​​​മ്മാ​​​നം,​​​​​​​ ​​​അ​​​താ​​​ണ് ​​​എ​ന്റെ​ ​സി​നി​മാ​ജീ​വി​തം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ACTOR DEVAN, INTERVIEW, HOTEL RECEPTIONIST TO MALAYALAM MOVIE
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY