ആലപ്പുഴ: കൊവിഡ് തീവ്ര വ്യാപനത്തെ തുടർന്ന് ഡോക്ടർമാരുടെ സേവനം കിട്ടാതെ വിഷമിക്കുന്നവർക്ക് ജോയ് വർഗീസ് ഫൗണ്ടേഷൻ ഡോക്ടർ ഓൺ കോൾ സൗകര്യമേർപ്പെടുത്തും. നാളെ വൈകിട്ട് മൂന്ന് മുതൽ അഞ്ചു വരെയുള്ള സമയത്താണ് ഡോക്ടർമാരുടെ സേവനം ഫോണിൽ ലഭിക്കുക.
കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്നവർ, കൊവിഡാനന്തര ബുദ്ധിമുട്ട് നേരിടുന്നവർ, ഇതര രോഗങ്ങൾക്ക് ചികിത്സ മുടങ്ങിയവർ , ഗർഭിണികൾ എന്നിവർക്കാണ് ചികിത്സാ സേവനം ക്രമീകരിച്ചിരിക്കുന്നത്.
ആലപ്പുഴ മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മേധാവി ഡോ.ബി.പത്മകുമാർ , ഗൈനക്കോളജി വിഭാഗം മേധാവി ഡോ. ലളിതാംബിക എന്നിവരാണ് ഫോണിൽ രോഗികളുടെ സംശയങ്ങൾക്ക് മറുപടി പറയുക.
വിളിക്കേണ്ട ഫോൺ നമ്പറുകൾ : ഡോ. പദ്മകുമാർ - 9947034801.
ഡോ. ലളിതാംബിക - 80865 22461
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |