SignIn
Kerala Kaumudi Online
Thursday, 25 April 2024 7.24 AM IST

വാസ്‌കിനേഷൻ വേഗത്തിലാക്കണം

s

ആലപ്പുഴ: കൂടുതൽ വിഭാഗങ്ങളെ മുൻനിരപ്രവർത്തകരായി കണക്കാക്കി വാക്‌സിൻ നൽകുന്നത് വേഗത്തിലാക്കാൻ സർക്കാർ നിർദേശം. 18 നും 44 നും ഇടയിൽ പ്രായമുള്ള അനുബന്ധ രോഗങ്ങൾ ഉള്ളവർക്കാണ് ഇപ്പോൾ വാക്‌സിനേഷൻ നടക്കുന്നത്. ഇതോടൊപ്പം സർക്കാർ നിശ്ചയിച്ചിട്ടുള്ള മുൻ നിര പ്രവർത്തകർക്കും വാക്‌സിനേഷൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.

ഓക്‌സിജൻ നിർമ്മാണ പ്ലാന്റുകൾ, ഓക്‌സിജൻ നിറയ്ക്കൽ വിതരണ കേന്ദ്രങ്ങളിലെ ജീവനക്കാർ, ഓക്‌സിജൻ ടാങ്കർ ഡ്രൈവർമാർ, ഭിന്നശേഷിക്കാർ, റെയിൽവേ ഫീൽഡ് ഉദ്യോഗസ്ഥർ, ടി.ടി.ഇ, ലോക്കോ പൈലറ്റുമാർ, വിമാനത്താവളത്തിലെ ഫീൽഡ്, ഗ്രൗണ്ട് ഉദ്യോഗസ്ഥർ, കെ.എസ്.ആർ.ടി.സി. ഡ്രൈവർമാരും കണ്ടക്ടർമാരും, മാദ്ധ്യമപ്രവർത്തകർ, മത്സ്യ,പച്ചക്കറി വിൽപ്പനക്കാർ, ഹോർട്ടികോർപ് ഫീൽഡ് ഉദ്യോഗസ്ഥർ, മത്സ്യ ഫെഡ് ജീവനക്കാർ, കെ.എസ്.ഇ.ബി. ഫീൽഡ് ഉദ്യോഗസ്ഥർ, കേരള വാട്ടർ അതോറിറ്റി ഫീൽഡ് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ, വാർഡ് ഹെൽത്ത് മെമ്പർമാർ, സന്നദ്ധ സേനാ വോളണ്ടിയർമാർ, ഹോം ഡെലിവറി ഏജന്റുമാർ, ചുമട്ടു തൊഴിലാളികൾ, പാൽ, പത്ര വിതരണക്കാർ, ചെക്ക് പോസ്റ്റ് ജീവനക്കാർ, ടോൾ ബൂത്ത് ജീവനക്കാർ, ഹോട്ടൽ, റസ്റ്റോറൻറ് ജീവനക്കാർ, അവശ്യ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാർ, ജനസേവന കേന്ദ്രത്തിലെ ജീവനക്കാർ, റേഷൻകട ജീവനക്കാർ, വൃദ്ധജന പരിപാലന ജീവനക്കാർ, സാന്ത്വന പരിചരണ ജീവനക്കാർ, ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർ, തൊഴിൽ വകുപ്പിലെ ഫീൽഡ് ഓഫീസർമാർ, ടെലികോം ഫീൽഡ് ഓഫീസർമാർ എന്നിവരെയാണ് സർക്കാർ മുൻനിര പ്രവർത്തകരായി നിശ്ചയിച്ചിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.