കൊല്ലം: പഞ്ചായത്തംഗത്തിനെയും മുൻ അംഗമായ ഭാര്യയെയും ആക്രമിച്ചതായി പരാതി. എഴുകോൺ കാക്കക്കോട്ടൂർ 5-ാം വാർഡ് ആംഗം കക്കാക്കോട്ടൂർ ഉല്ലാസ് ഭവനിൽ കെ.ആർ. ഉല്ലാസ്, ഭാര്യ രേഖ എന്നിവർക്ക് നേരെ അമ്പലത്തുംകാല കല്ലുവിള പടിഞ്ഞാറ്റത്തിൽ അംബരീഷ് ആണ് ആക്രമണം നടത്തിയത്. കാക്കക്കോട്ടൂർ കല്ലുവിള വീട്ടിൽ സുനിലിന്റെ വീട് കഴിഞ്ഞ ദിവസം പെയ്ത മഴയിൽ പൊളിഞ്ഞ് വീണിരുന്നു. ഉല്ലാസും ഭാര്യയും നാശനഷ്ടങ്ങൾ വിലയിരുത്താനായി ചെന്നപ്പോഴാണ് അയൽ വീട്ടിലെ അംബരീഷ് ഇവരെ അകാരണമായി അസഭ്യം പറയുകയും ഉല്ലാസിന്റെ കാലിൽ കൂടി ഇരുചക്രവാഹനം കയറ്റി ഇറക്കുകയും ചെയ്തതെന്ന് എഴുകോൺ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്രമണം ചോദ്യം ചെയ്ത സമീപവാസിയായ സ്ത്രീയെ അംബരീഷ് വടിവാൾ വീശി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |