തിരുവനന്തപുരം : രോഗബാധ ഉണ്ടാവുകയാണെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കേണ്ടവയിൽ ബ്ളാക്ക് ഫംഗസിനെക്കൂടി ഉൾപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ആശുപത്രികളിലും ആരോഗ്യസ്ഥാപനങ്ങളിലും ഇത് സംബന്ധിച്ച ഉത്തരവ് നൽകി. ഇക്കാര്യത്തിൽ ആരോഗ്യവകുപ്പ് പ്രോട്ടോക്കോൾ തയ്യാറാക്കും. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ലെങ്കിലും ബ്ലാക്ക് ഫംഗസ് ബാധിക്കുന്നവർ ഗുരുതരാവസ്ഥയിലാകുന്ന സാഹചര്യം കണക്കിലെടുത്താണ് കൊവിഡിന് സമാനമായ പ്രതിരോധ,ചികിത്സാ കാര്യങ്ങളിൽ ഏകീകൃത സംവിധാനം ആരോഗ്യവകുപ്പ് ഒരുക്കുന്നത്.
ചെന്നിത്തലയ്ക്ക് സർട്ടിഫിക്കറ്റ് നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിലെ പ്രവർത്തനങ്ങൾക്ക് മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന രമേശ് ചെന്നിത്തലയുടെ പരാമർശത്തിന്, ഒരു സർട്ടിഫിക്കറ്റും നൽകിയിട്ടില്ലല്ലോ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് മാറിയത് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ, അദ്ദേഹം വിഷമിച്ചിരിക്കുകയല്ലേ ഇപ്പോൾ പ്രതികരിച്ച് കൂടുതൽ വിഷമിപ്പിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് വേണ്ടെന്ന് ചെന്നിത്തല മറുപടിയും നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |