തിരുവനന്തപുരം: കടൽക്ഷോഭം തടയാൻ ഒമ്പത് ജില്ലകൾക്കായി 10 കോടി രൂപ സർക്കാർ അനുവദിച്ചു. മന്ത്രിമാരായ പി. രാജീവ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനുവദിച്ച തുകയിൽ ചെല്ലാനം മേഖലയ്ക്കായി രണ്ടുകോടി രൂപ വകയിരുത്തി. തീരസംരക്ഷണത്തിനായി ടെട്രാപോഡ് ഉപയോഗപ്പെടുത്തിയുള്ള സംരക്ഷണകവചം നിർമിക്കും. എല്ലാ തീരദേശ ജില്ലകളിലെയും മന്ത്രിമാരെ പങ്കെടുപ്പിച്ചുള്ള യോഗം ഈ മാസം 27നുള്ളിൽ നടത്തും. വർഷകാലം മുന്നിൽക്കണ്ട് ജില്ലകൾക്ക് അനുവദിച്ച 30 ലക്ഷം വീതമുള്ള പ്രവൃത്തികൾ അടിയന്തരമായി പൂർത്തീകരിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |