SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.34 AM IST

ബാർജ് ദുരന്തം : പള്ളിക്കൽ സ്വദേശി മരിച്ചു

vivek

പള്ളിക്കൽ (പത്തനംതിട്ട) : മുംബയിലുണ്ടായ ടൗക്തേ ചുഴലിക്കാറ്റിൽ അറബിക്കടലിൽ മുങ്ങിയ ബാർജിൽ ഉണ്ടായിരുന്ന പള്ളിക്കൽ ആലുംമൂട് സ്വദേശി വിവേക് (32) മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ഒ.എൻ.ജി.സിയുടെ പി- 305 ബാർജിലെ സേഫ്ടി ഒാഫീസറായിരുന്നു. കാണാതായവർക്കായി നടത്തിയ തെരച്ചിലിൽ ലഭിച്ച മൃതദേഹങ്ങൾ പരിശോധിച്ചപ്പോൾ കിട്ടിയ മാല, ബാഗ് തുടങ്ങിയവയിൽ നിന്നാണ് വിവേകിന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. സഹോദരൻ വിശാൽ കഴിഞ്ഞ ദിവസം മുംബയിലെത്തിയിരുന്നു. പള്ളിക്കൽ ആലുംമൂട് വി.വി. വില്ലയിൽ സുരേന്ദ്രന്റെ മകനാണ്. ആറ് വർഷമായി വിവേക് ബാർജിൽ ജോലിചെയ്തു വരികയായിരുന്നു.

16 ന് വീട്ടിൽ ഫോണിൽ വിളിച്ച് 28 ന് നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നു. മാതാവ് ജയശ്രീ . ഭാര്യ: ഗംഗ, മകൾ: ആരാദ്ധ്യ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BARGE ACCIDENT
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.