SignIn
Kerala Kaumudi Online
Friday, 19 April 2024 9.05 PM IST

കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്‌ത ഡോക്‌ടറെ മർദ്ദിച്ചു; ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ പൊലീസ് കേസ്

cctv

​​​​ഇടുക്കി: ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവിനെതിരെ കേസ്. ഡോക്‌ടറെ മർദ്ദിച്ചെന്ന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ഇടുക്കി ചേലച്ചോട്ടിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്‌ടറാണ് സൗമ്യയുടെ ഭർത്താവ് സന്തോഷിനെതിരെ പരാതി നൽകിയത്.

സന്തോഷിനെ കൂടാതെ സഹോദരൻ സജി, സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയും കഞ്ഞിക്കുഴി പൊലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയിൽ കൊവിഡ് പ്രോട്ടോകോൾ പാലിക്കാത്തത് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് സംഭവമെന്നാണ് ആരോപണം. ചേലച്ചോട് സി എസ് ഐ ആശുപത്രിയിലെ ഡോക്‌ടർ അനൂപിനാണ് മർദ്ദനമേറ്റത്.

സംഭവത്തിന് പിന്നാലെ ഡോക്‌ടർ അനൂപ് തങ്കമണിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അതേസമയം, ഡോക്‌ടർ അപമര്യദയായി പെരുമാറിയത് ചോദ്യം ചെയ്യുക മാത്രമാണുണ്ടായതെന്നാണ് സന്തോഷും കുടുംബവും നൽകുന്ന വിശദീകരണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, ISRAEL SOUMYA, COVID, DR SANTHOSH, PALESTINE
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.