SignIn
Kerala Kaumudi Online
Thursday, 25 April 2024 5.38 AM IST

മലയാളികൾക്ക് മുഖപരിചയമുള്ള പുതിയ തോട്ടക്കാരനെ പരിചയപ്പെടുത്തി കല്യാണി 

kk

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറിയ താരപുത്രിയാണ് കല്യാണി പ്രിയദർശൻ. ലിസിയുടെയും പ്രിയദർശന്റെയും മകളെന്ന സ്‌നേഹവും കല്യാണിയോട് മലയാളി പ്രേക്ഷകർക്കുണ്ട്. ഇൻസ്റ്റാഗ്രാമിൽ സജീവമായ താരം ഇടുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ താരം പങ്കിട്ട രസകരമായ വിഡിയോയാണ് വൈറലാവുന്നത്. വീഡിയോയിലൂടെ ഒരാളെ പരിചയപ്പെടുത്തുകയാണ് കല്യാണി. വീട്ടിൽ പുതിയ തോട്ടക്കാരനെ കണ്ടു. നല്ല മുഖപരിചയമുണ്ട്. ആള് ജോലിയിൽ വളരെ ആത്മാർത്ഥത കാട്ടുന്നുണ്ട്. കണ്ണാടി ജനലിലൂടെ പകർത്തിയ വീഡിയോയാണ് കല്യാണി പോസ്റ്റ് ചെയ്തത്. ശേഷം മുട്ടിവിളിക്കുന്നതും കല്യാണി പറഞ്ഞയാൾ തിരിഞ്ഞുനോക്കുന്നുണ്ട്.

a

ലോക്ക്ഡൗൺ ആരംഭിച്ചതിൽ പിന്നെ സിനിമാ തിരക്കുകൾ ഒഴിഞ്ഞ കല്യാണിയുടെ അച്ഛൻ പ്രിയദർശനാണ് അത്. കല്യാണി മുട്ടിവിളിച്ചതും ഒന്ന് തിരിഞ്ഞ് നോക്കി ചിരിച്ച് വീണ്ടും തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് പ്രിയദർശൻ. നിമിഷ നേരം കൊണ്ട് ലക്ഷങ്ങളാണ് വീഡിയോ കണ്ടത്. അച്ഛനും മക്കളും ആദ്യമായി ഒന്നിക്കുന്ന മരയ്ക്കാർഅറബിക്കടലിന്റെ സിംഹവും ഹൃദയവുമാണ് മലയാളത്തിൽ കല്യാണിയുടേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALYANI PRIYADARSAN
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.