SignIn
Kerala Kaumudi Online
Thursday, 18 April 2024 6.43 PM IST

ആദിവാസി ഊരുകളിൽ വാക്‌സിനേഷൻ ആരംഭിച്ചു

vaccine

കൊച്ചി: ജില്ലയിലെ പട്ടികവർഗ കോളനികളിൽ കൊവിഡ് പ്രതിരോധ വാക്‌സിൻ കുത്തിവയ്പ് ആരംഭിച്ചു. കുട്ടമ്പുഴ പഞ്ചായത്തിലുള്ള 17 ആദിവാസി ഊരുകളിലാണ് വാക്‌സിനേഷൻ. 18 വയസിന് മുകളിലുള്ള മുഴുവൻ ആളുകൾ ഉൾപ്പെടെ മൂന്ന് ദിവസത്തിനുള്ളിൽ കോളനികളിലെ മുഴുവൻ ആളുകൾക്കും വാക്‌സിന്റെ ആദ്യ ഡോസ് നൽകും. കുട്ടമ്പുഴ പഞ്ചായത്തിലെ അഞ്ച് ഊരുകളിൽ ഉള്ളവർക്കാണ് കൊവി ഷീൽഡിന്റെ ആദ്യ ഡോസ് നൽകിയത്.
18 വയസിനു മുകളിൽ 3000 നു താഴെ അംഗങ്ങളുണ്ടെന്നാണ് കണകാക്കുന്നത്. ആരോഗ്യ വകുപ്പിന്റ ഏഴംഗ സംഘമാണ് ദൗത്യത്തിലുള്ളത്. ഇവരെ കൂടാതെ പഞ്ചായത്ത്, വനം വകുപ്പ് ജീവനക്കാരും സംഘത്തിലുണ്ട്. ഓരോ പ്രദേശത്തും താത്കാലിക വാക്‌സിനേഷൻ കേന്ദ്രങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. വാക്‌സിനു ശേഷം ആരോഗ്യ പ്രശ്‌നങ്ങൾ കാണിക്കുന്നവർക്കായി സംഘത്തിലുള്ള ഡോക്ടറുടെ സേവനം നൽകും. കൂടുതൽ ആരോഗ്യ പ്രശ്‌നമുള്ളവരെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, VACCINE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.