തിരുവനന്തപുരം: പ്രതിപക്ഷനേതാവായി വി.ഡി.സതീശനെ സ്പീക്കർ എം.ബി.രാജേഷ് പ്രഖ്യാപിച്ചതിന് പിന്നാലെ ഉപനേതാവായി മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയും പ്രഖ്യാപിച്ചു. യു.ഡി.എഫിലെ രണ്ടാം കക്ഷിയായ മുസ്ലിംലീഗിന്റെ നിയമസഭാകക്ഷി നേതാവായതിനാലാണ് മുന്നണിയുടെ നിയമസഭാകക്ഷി ഉപനേതാവാകുന്നത്. പ്രതിപക്ഷ ഉപനേതാവ് എന്ന നിലയിൽ യു.ഡി.എഫ് വിശേഷിപ്പിക്കാറുണ്ട്. ആ കീഴ്വഴക്കം പാലിച്ച് പ്രതിപക്ഷ ഉപനേതാവായി കുഞ്ഞാലിക്കുട്ടിയെ നാമനിർദ്ദേശം ചെയ്യുന്നുവെന്നാണ് സ്പീക്കർ അറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |