വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിൽ വൻ തീപിടുത്തം. ആളപായമൊന്നും ഇതുവരെ റപ്പോർട്ട് ചെയ്തിട്ടില്ല. പ്ലാന്റിൽനിന്ന് കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്ലാന്റ് മൂന്നിൽ സ്ഫോടനം നടന്നതായാണ് വിവരം. അഞ്ച് അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |