SignIn
Kerala Kaumudi Online
Wednesday, 24 April 2024 9.15 AM IST

1 ലക്ഷം കടന്ന് കൊവിഡ് ബാധിതർ, മരണസംഖ്യ വർദ്ധിക്കുന്നു

covid

പത്തനംതിട്ട : ജില്ലയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടു. കഴിഞ്ഞ മാർച്ച് 8ന് റാന്നിയിൽ ഇറ്റലിയിൽ നിന്ന് എത്തിയവർ മുതൽ ഇന്നലെ കൊവിഡ് ബാധിതരായവർ വരെ ഇൗ കണക്കിൽപ്പെടും. ജില്ലയിൽ ഇതുവരെ 1,00,556 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 93,208 പേർ സമ്പർക്കം മൂലംരോഗം ബാധിച്ചവരാണ്. ആകെ രോഗമുക്തരായവരുടെ എണ്ണം 89,522 ആണ്. ജില്ലക്കാരായ 10,565 പേർ ഇപ്പോൾ ചികിത്സയിലുമുണ്ട്.കൊവിഡ് രണ്ടാം തരംഗമാണ് ജില്ലയെ വലിയ രീതിയിൽ ബാധിച്ചത്. ഐ.സി.യു, വെന്റിലേറ്റർ, ഓക്സിജൻ ബെഡ് സൗകര്യങ്ങളെല്ലാം ഇനിയും ആവശ്യമായ രീതിയിലേക്കാണ് കേസുകൾ വർദ്ധിക്കുന്നത്.

2020 മാർച്ച് എട്ടിനാണ് ജില്ലയിൽ ആദ്യമായി കൊവിഡ് പോസിറ്റീവ് റിപ്പോർട്ട് ചെയ്യുന്നത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നി ഐത്തല സ്വദേശികളുടെ കുടുംബത്തിന് രോഗബാധ ആദ്യം കണ്ടെത്തി. ഇറ്റലിയിൽ നിന്നെത്തിയ മൂന്നുപേരും അവരുടെ കുടുംബാംഗങ്ങളായ രണ്ടുപേരുമാണ് ആദ്യം പോസിറ്റീവായത്. പിന്നീട് ഇവരുമായി സമ്പർക്കത്തിൽ വന്ന കുടുംബാംഗങ്ങളുൾപ്പെടെ 11 പേരിൽ ആദ്യഘട്ട വ്യാപനം ഒതുങ്ങി. ജില്ലയിലാകമാനം കൊവിഡ് ബാധയുടെ മുന്നറിയിപ്പുകളും ജാഗ്രതാനിർദേശങ്ങളും അന്നുമുതൽ തുടങ്ങി വന്നതാണ്. കേരളത്തിൽ കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിനും തുടക്കമിട്ടതും ഇതോടെയാണ്. ആ ഘട്ടത്തിൽ വിദേശത്തുനിന്നെത്തിയവരിലടക്കം 26 പേരിലാണ് രോഗം കണ്ടെത്തിയത്. മേയ് ആദ്യവാരത്തോടെ ഇവരെല്ലാം രോഗമുക്തരായി. മേയ് പകുതിയോടെ വിദേശത്തുനിന്നും ആളുകളെ എത്തിച്ചുതുടങ്ങിയതോടെ വ്യാപനത്തിന്റെ മറ്റൊരു ഘട്ടത്തിനും തുടക്കമായി. ആദ്യ ലോക്ക് ഡൗൺ കാലം കൂടിയായിരുന്നു ഇത്. സമ്പർക്കവ്യാപനം കഴിഞ്ഞ ജൂണിൽ കണ്ടുതുടങ്ങി. ജൂലായ് എത്തിയപ്പോഴേക്കും രോഗബാധിതരുടെ എണ്ണം 1000 കടന്നു. അടുത്ത 1000 പേരിൽ രോഗബാധ കണ്ടെത്തിയത് ഓഗസ്റ്റ് 16നാണ്. എന്നാൽ ഒരു മാസത്തിനുള്ളിൽ ഇത് 5000 ലെത്തി. ഒക്ടോബർ ഒമ്പതിന് 10,000 രോഗബാധിതർ ജില്ലയിലുണ്ടായി. നവംബർ 29 എത്തിയപ്പോൾ പോസിറ്റീവായവരുടെ എണ്ണം 30,000 കടന്നു. കഴിഞ്ഞ ഫെബ്രുവരി 12ന് അരലക്ഷത്തിനു മുകളിലേക്ക് കണക്കെത്തി. മാർച്ച് 30ന് രോഗികളുടെ എണ്ണം 60,000 കടന്നു.

മരണം കൂടുന്നു

കൊവിഡ് ബാധിതർ ലക്ഷം കടക്കുമ്പോൾ മരണവും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പ് മരണ കണക്ക് പുറത്ത് വിടുമ്പോഴും ജനങ്ങളിൽ ആശങ്ക ഒഴിയുന്നില്ല. തുടക്കത്തിൽ നാമമാത്രമായിരുന്ന മരണസംഖ്യ വർദ്ധിക്കുകയാണ്. ഇപ്പോൾ അഞ്ച് മുതൽ 13 വരെ മരണങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചയാളുകളുടെ എണ്ണം 229 ആണ് . ബ്ലാക്ക് ഫംഗസ് കാരണം മരിച്ചവരുടെ കണക്ക് ഇതിൽപ്പെടില്ല.

അതേസമയം ആരോഗ്യവകുപ്പിന്റെ കൊവിഡ് മരണ കണക്കിൽ അവ്യക്തതകൾ ഏറെയാണെന്നും ആക്ഷേപമുണ്ട്.

വ്യാപകമായത് രണ്ടാംതരംഗം,

മരണപ്പെട്ടവരുടെ എണ്ണത്തിൽ അവ്യക്തത

കൊവിഡ് ബാധിതരുടെ മരണം

(കൊവിഡ് മൂലവും ഇതരരോഗ സങ്കീർണതകൾ കാരണവും എന്നിങ്ങനെ രണ്ട് രീതിയിലാണ് കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.)

കൊവിഡ് മരണം : 229

ഇതര സങ്കീർണത മൂലം : 271

" ഇതുവരെ 229 പേരാണ് കൊവിഡ് ബാധിച്ച് ജില്ലയിൽ മരിച്ചത്. കുടുംബങ്ങളിലേക്ക് കേസുകൾ കൂടുതൽ വ്യാപകമാകുന്നുണ്ട്. "

ഡോ. എ.എൽ.ഷീജ

(ഡി.എം.ഒ )

ഇന്നലെ 1076 പേർക്ക് കൊവിഡ്

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 1076 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്ത് നിന്ന് വന്നതും, ഏഴു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 1068 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ജില്ലയിൽ ഇന്നലെ 1506 പേർ രോഗമുക്തരായി.

ജില്ലയുടെ ഇതുവരെയുളള ആകെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 10.33 ശതമാനമാണ്.

കൊവിഡ് ബാധിതരായ ഒൻപതുപേരുടെ

മരണം ഇന്നലെ റിപ്പോർട്ട് ചെയ്തു.
1) കോന്നി സ്വദേശി (45),
2) തിരുവല്ല സ്വദേശി (75),
3) അയിരൂർ സ്വദേശി (68) ,
4) പന്തളം സ്വദേശി (58),
5) റാന്നിഅങ്ങാടി സ്വദേശി (71),
6) വെച്ചൂച്ചിറ സ്വദേശി (36),
7) തുമ്പമൺ സ്വദേശി (68),
8) കല്ലൂപ്പാറ സ്വദേശി (49),
9) കലഞ്ഞൂർ സ്വദേശി (75)

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.