പൊന്നാനി: പ്രമുഖ പണ്ഡിതനും സൂഫിവര്യനുമായ മാത്തൂർ ഊരംപുളളി യു.പി. മുഹമ്മദ് മുസ്ലിയാർ (77) നിര്യാതനായി. ആത്മീയ സദസ്സുകളിൽ സാന്നിദ്ധ്യമായിരുന്ന അദ്ദേഹം കുറച്ചുകാലമായി വിശ്രമത്തിലും ചികിത്സയിലുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു മരണം. ആദ്യകാല ബാഖവികളിൽ ഒരാളും വെല്ലൂർ ബാഖിയാത്തിലും പുതിയങ്ങാടി, കൈത്തക്കര എന്നിവിടങ്ങളിൽ മുദരിസുമായിരുന്ന അബ്ദുൽ ലത്തീഫ് ബാഖവി എന്ന ബാപ്പുട്ടി മുസ്ലിയാരുടെ മകനാണ്.
പിതാവിനൊപ്പവും പൊന്നാനി മഊനത്തുൽ ഇസ്ലാം അറബിക് കോളേജിലും ആതവനാട് ദർസിലും പട്ടിക്കാട് ജാമിഅ നൂരിയ്യയിലും പഠിച്ചു.വിവിധ സ്ഥലങ്ങളിൽ മുദരിസായി സേവന ചെയ്തു. നിരവധി ആത്മീയ സദസുകൾക്ക് നേതൃത്വം നൽകി. വിവിധ മഹല്ലുകളിൽ സ്വലാത്ത് മജ്ലിസുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്വദേശമായ മാത്തൂരിലെ സ്വലാത്തിന്റെ വാർഷിക സദസുകൾ വിപുലമായി നടത്തിവന്നിരുന്നു. വിവിധ മൗലിദുകളുൾപ്പെടെ ഇരുപതോളം കൃതികൾ രചിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ കദീജ. മക്കൾ: പരേതനായ സ്വാലിഹ് അൽ ഹസനി, അബ്ദുൾ സലാം, ഷാഫി ഹുദവി, സാഹിറ, നഫീസത്ത്, ഷാക്കിറ, ഷമീമ. മരുമക്കൾ: മൈമൂനത്ത്, ഹുസ്ന, ഹഫ്സ, അബ്ദുൾ റഷീദ് അൽ ഖാസിമി, അഷ്കറലി സഖാഫി, ഉമർ മുസ്ലിയാർ, മുഹമ്മദ് അൽ ഹസനി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |