തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിൽ പേരിനുമാത്രമായിരുന്ന കൊവിഡ് വാക്സിനേഷൻ വീണ്ടും സജീവമായി. തിങ്കളാഴ്ച രാത്രി 3.50 ലക്ഷം ഡോസ് കൊവീഷീൽഡ് എത്തിയതോടെയാണ് വാക്സിനേഷൻ പുനരാരംഭിച്ചത്. ഇന്നലെ സംസ്ഥാനത്തുടനീളം 878 കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടന്നത്. 54,983 പേർ കുത്തിവയ്പെടുത്തു. സ്റ്റോക്കുള്ളതിനാൽ ഇന്നും കൂടുതൽ കേന്ദ്രങ്ങളിൽ വാക്സിനേഷൻ നടക്കും.
വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ വേണമെന്ന് ഹർജി
കൊച്ചി: പ്രവാസികളുടെ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ രേഖപ്പെടുത്തണമെന്നും കൊവിഷീൽഡ് എടുത്തവർക്ക് സർട്ടിഫിക്കറ്റിൽ ഒാക്സ്ഫോർഡ് - അസ്ട്രസെനക കൊവിഡ് -19 വാക്സിൻ എന്ന് മുഴുവൻ പേരും രേഖപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് സൗദിയിൽ ജോലി ചെയ്തിരുന്ന മലപ്പുറം സ്വദേശി റഹിം പട്ടർകടവനും കേരള മുസ്ളിം കൾച്ചറൽ സെന്റർ വൈസ് പ്രസിഡന്റ് മുസ്തഫ വടക്കൻപറമ്പിലും ഹൈക്കോടതിയിൽ ഹർജി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |