SignIn
Kerala Kaumudi Online
Friday, 29 March 2024 3.33 AM IST

ഡോക്ടറെ മർദ്ദിച്ചെന്ന് പരാതി,​ സൗമ്യയുടെ ഭർത്താവിനെതിരെ കേസ്

soumya

ചെറുതോണി: ഡോക്ടറെ മർദിച്ചെന്ന പരാതിയിൽ, ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ഭർത്താവ് സന്തോഷിനും ബന്ധുക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. ഇടുക്കി ചേലച്ചുവട് സി.എസ്.ഐ ആശുപത്രിയിലെ ഡോക്ടർ അനൂപ് ബാബുവിനെ മർദ്ദിച്ചെന്നാണ് പരാതി. സന്തോഷ് ,​ സഹോദരൻ സജി,​ സൗമ്യയുടെ സഹോദരൻ സജേഷ് എന്നിവർക്കെതിരെയാണ് കഞ്ഞിക്കുഴി പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. ആശുപത്രിയിൽ രോഗിയുമായെത്തിയ സന്തോഷും ബന്ധുക്കളും മാസ്കും സാമൂഹ്യഅകലവും പാലിക്കാതിരുന്നത് ഡോക്ടർ ചോദ്യം ചെയ്തതാണ് ആക്രമണത്തിൽ കലാശിച്ചത്. ഡോക്ടറെ മർദ്ദിക്കുകയും ചെകിട്ടത്തടിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ISRAEL SOUMYA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.