SignIn
Kerala Kaumudi Online
Friday, 19 April 2024 12.55 AM IST

ലോക്ക് ഡൗൺ ലംഘനത്തിന് 316 പേർക്കെതിരെ നടപടി

d

തിരുവനന്തപുരം:ലോക്ക് ഡൗണിന്റെ ഭാഗമായി ജില്ലയിലാകെ പൊലീസ് വിപുലമായ പരിശോധന നടത്തി. മെഡിക്കൽ സേവനങ്ങൾക്കും അവശ്യ സർവീസ് വിഭാഗങ്ങൾക്കും സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വിഭാഗങ്ങളിൽപ്പെട്ടവർക്കും മാത്രമാണ് യാത്ര അനുവദിച്ചത്. അനാവശ്യമായി വാഹനങ്ങളുമായി റോഡിൽ ഇറങ്ങിയവർക്കെതിരെ നടപടിയെടുത്തു. കടകളിലും കച്ചവട സ്ഥാപനങ്ങളിലും കൊവിഡ് നിയന്ത്രണം ലംഘിച്ചവർക്കെതിരെയും കേസെടുത്തു.അനാവശ്യമായി പുറത്തിറങ്ങിയവരെ പിഴ ഈടാക്കി തിരിച്ചയച്ചു.

ലോക്ക് ഡൗൺ ദിനമായ ഇന്നലെ നഗരത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ കൊവിഡ് സുരക്ഷാവിലക്ക് ലംഘിച്ച 316 പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.25 പേർ അറസ്റ്റിലായി.35 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.