മ്യൂണിച്ച്: ബയേൺ മ്യൂണിക്ക് പരിശീലക സ്ഥാനം ഒഴിഞ്ഞ ഹാൻസി ഫ്ലിക്ക് യൂറോ കപ്പിന് ശേഷം ജർമ്മൻ ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. നിലവിലെ കോച്ച് യൊവാക്കിം ലോയുടെ കരാർ യൂറോ കപ്പ് വരെയാണ് ഉള്ളത്. മൂന്ന് വഷത്തെ കരാറാണ് ഫ്ലിക്ക് ജർമ്മൻ ഫുട്ബാൾ അസോസിയേഷനുമായി ഒപ്പുവച്ചത്. ജർമ്മൻ ദേശീയ ടീമിന്റെ കോച്ചാകുന്നതിൽ വളരെയധികം സന്തോഷവും അഭിമാനവും തോന്നുന്നുവെന്ന് 56 കാരനായ ഫ്ലിക്ക് പ്രതികരിച്ചു.
2014ൽ ജർമ്മനി ലോക ചാമ്പ്യൻമാരാകുമ്പോൾ ലോയുടെ കൂടെ അസിസ്റ്റന്റ് കോച്ചായി ഫ്ലിക്കും ഉണ്ടായിരുന്നു. 15 വർഷം ജർമ്മൻ ദേശീയ ടീമിനെ പരിശീലിപ്പിച്ച ശേഷമാണ് ലോ പടിയിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |