മാഡ്രിഡ്: ക്രൊയേഷ്യൻ പ്ലേമേക്കർ ലൂക്ക മൊഡ്രിച്ച് സ്പാനിഷ് സൂപ്പർ ക്ലബ് റയൽ മാഡ്രിഡുമായുള്ള കരാർ നീട്ടി. 2022 ജൂൺവരെയാണ് കരാർ നീട്ടിയത്.
35കാരനായ മൊഡ്രിച്ചും റയലുമായുള്ള നിലവിലെ കരാർ അടുത്ത മാസം അവസാനിക്കും.
ലോകത്തെ ഏറ്റവും മികച്ച ക്ലബിന്റെ ജേഴ്സി വീണ്ടും അണിയാനാവുന്നതിൽ സന്തോഷമുണ്ടെന്ന് മൊഡ്രിച്ച് പറഞ്ഞു. 2012ൽ ടോട്ടൻഹാം ഹോട്ട്സ്പറിൽ നിന്ന് 40 മില്യൺ യൂറോയ്ക്കാണ് മൊഡ്രിച്ച് റയലിൽ എത്തിയത്.
സെർജിയോ റാമോസും ലൂക്കാസ് വാസ്കസും ഉൾപ്പെടെയുള്ള ചില പ്രമുഖ താരങ്ങളുടെ റയലുമായുള്ള കരാറും ജൂൺ 30ന് അവസാവനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |