ഗഡ്നസ്ക് : ഇംഗ്ലീഷ് വമ്പൻമാരായ മാഞ്ചസ്റ്റർ യുണൈറ്റഡോ, സ്പാനിഷ് സൂപ്പർ ടീം വിയ്യാറയലോ... യൂറോപ്പ ലീഗിലെ പുതിയ ചാമ്പ്യന്റെ പട്ടാഭിഷേകത്തിന് ഒരു പകലിന്റെ ദൂരം മാത്രം. ഇന്ന് ഇന്ത്യൻ സമയം അർദ്ധ രാത്രി 12.30 മുതൽ പോളണ്ടിലെ ഗഡ്നസ്കിലെ പി.ജി.ഇ അരീനയിലാണ് മത്സരം. ഇറ്റാലിയൻ ക്ലബ് എ.എസ്. റോമയെ കീഴടക്കിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കലാശക്കളിക്ക് യോഗ്യത നേടിയത്. ഇംഗ്ലീഷ് ക്ലബ് ആഴ്സനലിനെ വീഴ്ത്തിയാണ് വിയ്യാറയലിന്റെ ഫൈനൽ പ്രവേശനം.
ഇത് അഞ്ചാം തവണയാണ് മാഞ്ചസ്റ്റർ യുണൈറ്റഡും വിയ്യാറയലും മുഖമുഖം വരുന്നത്.
സോണി ടെൻ 2,3 ചാനലുകളിൽ തത്സമയ സംപ്രേഷണം ഉണ്ട്. ലൈവ് സ്ട്രീമിംഗ് സോണി ലൈവിൽ.
ഏറ്റവും കൂടുതൽ യൂറോപ്യൻ ഫൈനൽ കളിച്ച ഇംഗ്ലീഷ് ടീമുകളിൽ ലിവർപൂളിന് (14) പുറകിൽ രണ്ടാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എട്ടാം യുറോപ്യൻ ഫൈനലാണിത്. ഇതുവരെ കളിച്ച ഏഴ് യൂറോപ്യൻ ഫൈനലുകളിൽ എട്ടിലും ചാമ്പ്യൻമാരാകാൻ യുണൈറ്റഡിന് കഴിഞ്ഞിട്ടുണ്ട്. രണ്ട് തവണയേ തോറ്റിട്ടുള്ളു. രണ്ടും ബാഴ്സലോണയോടാണ്. 2008-09ലേയും 2010-11ലേയും ചാമ്പ്യൻസ് ലീഗ് ഫൈനലുകളിലാണത്.
വിയ്യാറയൽ ആദ്യമായാണ് ഒരു പ്രധാനപ്പെട്ട യൂറോപ്യൻ ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. യൂറോപ്യൻ ഫൈനലിൽ എത്തുന്ന 11-ാമത് സ്പാനിഷ് ടീമാണ് അവർ.
യൂറോപ്യൻ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ സ്പാനിഷ് ടീമും ഇംഗ്ലീഷ് ടീമും മുഖാമുഖം വന്ന അവസാന ഒമ്പത് തവണയും സ്പാനിഷ് ടീമിനായിരുന്നു വിജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |