കാബൂൾ :താലിബാൻ ഭീകരരെ കൊന്ന് 41 പേരെ മോചിപ്പിച്ച് അഫ്ഗാൻ സൈന്യം. ഹെറാത്ത് പ്രവിശ്യയിലെ പഷ്തൂൺ സർഗൂൺ ജില്ലയിലെ മാർവ ഗ്രാമത്തിലെ താലിബാൻ ജയിലിലാണ് അഫ്ഗാൻ സൈന്യത്തിന്റെ കമാൻഡോ യൂണിറ്റ് ഓപ്പറേഷൻ നടന്നതെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.തിങ്കളാഴ്ച രാത്രിയായിരുന്നു അഫ്ഗാൻ കമാൻഡോകൾ ജയിലിൽ കടന്നത് .രക്ഷപ്പെട്ടവരിൽ 19 അഫ്ഗാൻ ദേശീയ പ്രതിരോധ, സുരക്ഷാ സേനാംഗങ്ങളും, 22 സാധാരണ പൗരന്മാരും ഉൾപ്പെടുന്നുവെന്ന് പ്രതിരോധ മന്ത്രാലയം ഡെപ്യൂട്ടി വക്താവ് ഫവാദ് അമാൻ പറഞ്ഞു. ഏഴ് താലിബാൻ തീവ്രവാദികൾ കൊല്ലപ്പെട്ടതായും അവരുടെ ആയുധങ്ങളും വെടിക്കോപ്പുകളും നശിപ്പിച്ചതായും ഫവാദ് അമാൻ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |