വാഷിംഗ്ടൺ: മൊഡേണ വാക്സിൻ കൗമാരക്കാരിൽ ഫലപ്രദമാണെന്ന് കമ്പനി സി.ഇ.ഒ സ്റ്റെഫെയ്ൻ ബാൻസെൽ വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂണിൽ അനുമതി തേടുമെന്നും എം.ആർ.എൻ.എ –1273 വാക്സിൻ 12–17 പ്രായക്കാർക്കിടയിൽ കൊവിഡ് തടയുന്നതിൽ ഉയർന്ന തോതിൽഫലപ്രദമാണെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനും ആഗോളതലത്തിലെ മറ്റു റെഗുലേറ്റർമാർക്കും പരീക്ഷണങ്ങളുടെ ഫലം ജൂൺ ആദ്യം സമർപ്പിച്ച് കമ്പനി അനുമതി തേടും.
കൗമാരക്കാരിൽ നടത്തിയ പരീക്ഷണങ്ങളിൽ 93% മുതൽ 100% വരെ ഫലപ്രാപ്തിയാണ് കാണിച്ചിരിക്കുന്നത്. പ്രായപൂർത്തിയായവരിലെ പോലെ തന്നെയാണ് കൗമാരക്കാരിലും വാക്സിന്റെ ഫലപ്രാപ്തി എന്നതാണ് ഇതിൽ നിന്നു വ്യക്തമാകുന്നത്. സുരക്ഷാപ്രശ്നങ്ങളൊന്നും ഇതുവരെ ശ്രദ്ധിക്കപ്പെട്ടിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി.
3732 കൗമാരക്കാരിൽ നടത്തിയ പഠനത്തിൽ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസത്തിനുശേഷം വാക്സിൻ 100% ഫലപ്രദമാണെന്ന് മോഡേണ പറയുന്നു. നിലവിൽ അമേരിക്കയിൽ 18ന് മുകളിൽ പ്രായമുള്ളവർക്ക് മാത്രമേ മൊഡേണ വാക്സിൻ നൽകുന്നുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |