SignIn
Kerala Kaumudi Online
Friday, 19 April 2024 2.22 PM IST

കാറ്റും മഴയും : മരം വീണ് വീടുതകർന്നു

tree

കോട്ടയം: കനത്ത മഴയിലും കാറ്റിലും പുത്തനങ്ങാടിയിൽ വീടിനു മുകളിൽ മരം വീണു. ശബ്ദം കേട്ട് കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. വീട് പൂർണമായും തകർന്നു. സമീപ പുരയിടത്തിലും ക്ഷേത്രവളപ്പിലും നിന്ന മരങ്ങളാണ് കടപുഴകി വീണത്.

കോട്ടയം നഗരസഭ 24 ാം വാർഡിൽ പുത്തനങ്ങാടി എരുത്തിക്കൽ തായിച്ചേരി ശശിധരന്റെ വീടിനു മുകളിലാണ് ചൊവ്വാഴ്ച രാത്രി എട്ടരയോടെ മരം വീണത്. കനത്ത മഴയിലും ശക്തമായ കാറ്റിലും വീടിനു സമീപത്തെ ഭൂവനേശ്വരി ക്ഷേത്രത്തിലെ ആൽമരവും, സമീപത്തെ വീട്ടിലെ തേക്കും മറ്റൊരു വീട്ടിലെ തെങ്ങും ഇവരുടെ വീടിനു മുകളിലേയ്ക്ക് വീഴുകയായിരുന്നു. രാത്രി വീട്ടുകാർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. വിവരം അറിഞ്ഞ് എസ്.എൻ.ഡി.പിയോഗം ശാഖ സെക്രട്ടറിയും കേരള കോൺഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ രാഹുൽ രഘുനാഥ് എത്തി ഇവരെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റി പാർപ്പിച്ചു. ഇന്നലെ രാവിലെ തോമസ് ചാഴികാടൻ എം.പിയും നഗരസഭ അംഗം അഡ്വ. ടോം കോര അഞ്ചേരിയും എത്തി. നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് എം.പി ഉറപ്പ് നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, MARAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.