തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് 24 ന് നടത്തും. രാവിലെ 10 മുതൽ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്സും കെമിസ്ട്രിയും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ രണ്ടാം പേപ്പറായ ഗണിതശാസ്ത്രവുമാണ്.
എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ഉടൻ ക്ഷണിക്കും. വിശദ വിജ്ഞാപനം www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് പ്രവേശന പരീക്ഷാ കമ്മിഷണർ അറിയിച്ചു.
ജെ.ഇ.ഇ. (അഡ്വാൻസ്ഡ് ) മാറ്റി ന്യൂഡൽഹി: ജൂലായ് 3ന് നടത്താനിരുന്ന ജെ.ഇ.ഇ (അഡ്വാൻസ്ഡ് ) പരീക്ഷ കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് മാറ്റിവച്ചതായി ഐ.ഐ.ടി ഖോരഘ്പൂർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |