SignIn
Kerala Kaumudi Online
Thursday, 25 April 2024 6.07 PM IST

രോഗമുക്തി കൂടുതൽ

covid

കൊച്ചി: പ്രതിദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് ആശങ്കപ്പെടുത്തുമ്പോഴും ജില്ലയിലെ പൊതുസ്ഥിതി ആശ്വാസത്തിന് വകനൽകുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ പുതുതായി 3444 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോൾ ചികിത്സയിൽ ഉണ്ടായിരുന്ന 4999 പേർ സുഖം പ്രാപിച്ചു. പുതിയ പോസിറ്റീവ് കേസുകളെ അപേക്ഷിച്ച് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ വർദ്ധനവാണ് കാണിക്കുന്നത്. മെച്ചപ്പെട്ട ചികിത്സയും പരിചരണവും ലഭിക്കുന്നുവെന്നതിന്റെ ലക്ഷണമായും ഇതിനെ വിലയിരുത്താം. വിവിധ ആശുപത്രികളും മറ്റ് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിലുമുൾപ്പെടെ ചികിത്സയിൽ കഴിയുന്നവരുടെ സംഖ്യ 38920 ആയി കുറയുകയും ചെയ്തിട്ടുണ്ട്. അതേസമയം കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന പോസിറ്റീവ് കേസുകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിലും വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 17 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരും 7 പേർ ആരോഗ്യപ്രവർത്തകരുമാണ്. പ്രാദേശിക തലത്തിൽ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് തൃക്കാക്കരയിലാണ് (185).

രോഗം ബാധിച്ചവർ 3444

സുഖംപ്രാപിച്ചവർ 4999

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് : 21.8 ശതമാനം

മരണം ഇന്നലെ : 11

വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവർ: 92873

പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ : 416

വീടുകളിൽ ചികിത്സയിലുള്ളവർ 30798

പ്രാദേശികതലം 50 ന് മുകളിൽ

• തൃക്കാക്കര :185
• എളംകുന്നപ്പുഴ :105
• കടമക്കുടി :91
• പള്ളുരുത്തി :88
• തൃപ്പൂണിത്തുറ :87
• കടുങ്ങല്ലൂർ : 85
• കളമശ്ശേരി : 78
• ഫോർട്ട് കൊച്ചി :74
• വടക്കേക്കര : 71
• എടത്തല : 65
• കുമ്പളങ്ങി : 57
• മുളവുകാട് : 57
• കോട്ടുവള്ളി : 56
• വെങ്ങോല : 53
• കുട്ടമ്പുഴ : 51
• മട്ടാഞ്ചേരി : 50

അഞ്ചിൽ താഴെ

ഉദയംപേരൂർ ,പോത്താനിക്കാട് ,മാറാടി ,ആവോലി ,മഞ്ഞള്ളൂർ ,മലയാറ്റൂർ നീലീശ്വരം ,എളംകുളം ,പൂണിത്തുറ ,രാമമംഗലം ,വേങ്ങൂർ ,അയ്യമ്പുഴ ,ചക്കരപ്പറമ്പ് ,പനയപ്പിള്ളി ,മഞ്ഞപ്ര.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID19
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.