മുംബയ്: കഴിഞ്ഞ ദിവസത്തെ തളർച്ചയ്ക്കുശേഷം ഇന്നലെ സൂചികകൾ നേട്ടമുണ്ടാക്കി. ഐ.ടി, റിയാൽറ്റി ഓഹരികളിലെ കുതിപ്പാണ് സൂചികകൾ നേട്ടമാക്കിയത്. കൊവിഡിന്റെ രണ്ടാംതരംഗത്തിൽ പ്രതിസന്ധിനേരിട്ട വ്യവസായങ്ങൾക്ക് ഉത്തേജന പാക്കേജ് പ്രഖ്യേപിച്ചേക്കുമെന്ന റിപ്പോർട്ടുകളാണ് വിപണിക്ക് ആത്മവിശ്വാസം നൽകിയത്.
സെൻസെക്സ് 379.99 പോയിന്റ് ഉയർന്ന് 51,017.52ലും നിഫ്ടി 93 പോയിന്റ് നേട്ടത്തിൽ 15,301.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബജാജ് ഫിൻസർവ്, ഇൻഫോസിസ്, ബജാജ് ഫിനാൻസ്, ഗ്രാസിം, യു.പി.എൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. പവർഗ്രിഡ് കോർപ്, ജെ.എസ്.ഡബ്ല്യു സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ സ്റ്റീൽ, എൻ.ടി.പി.സി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. എനർജി, മെറ്റൽ സൂചികകൾ 1-2ശതമാനം നഷ്ടത്തിലായി. ആഗോളതലത്തിൽ കമ്മോഡിറ്റികളുടെ വിലയിലുണ്ടായ തളർച്ചയാണ് രാജ്യത്തെ മെറ്റൽ ഓഹരികളെ ബാധിച്ചത്. ഐ.ടി, റിയാൽറ്റി സൂചികകൾ രണ്ടുശതമാനംവീതം നേട്ടമുണ്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |