ദുബായ്: ശ്രീലങ്കയ്ക്കെതിരായ ഏകദിനപരമ്പരയിൽ ചരിത്ര വിജയം സ്വന്തമാക്കിയതിന് പിന്നാലെ ഏകദിന റാങ്കിംഗിൽ വൻകുതിപ്പുമായി ബംഗ്ളാദേശി ഓഫ് സ്പിന്നർ മെഹ്ദി ഹസൻ. ഏകദിന ബൗളിങ് റാങ്കിംഗിൽ മൂന്നു പടവ് കയറി മെഹ്ദി രണ്ടാം സ്ഥാനത്തെത്തി.ആദ്യ രണ്ട് റാങ്കിനുള്ളിൽ എത്തുന്ന മൂന്നാമത്തെ മാത്രം ബംഗ്ലാദേശി താരമാണ് മെഹ്ദി ഹസൻ. 2009-ൽ ഒന്നാം റാങ്കിലെത്തിയ ആൾറൗണ്ടർ ഷാക്കിബുൽ ഹസനും 2010-ൽ രണ്ടാം റാങ്കിലെത്തിയ സ്പിന്നർ അബ്ദുൽ റസാഖുമാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയവർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |