തിരുവനന്തപുരം: സാനിറ്റൈസർ, മാസ്ക്, ഓക്സിമീറ്റർ എന്നിവയ്ക്ക് സർക്കാർ നിശ്ചയിച്ചതിലും കൂടിയ വില ഈടാക്കിയാൽ കർശന നടപടി സ്വീകരിക്കാൻ മന്ത്രി ജി. ആർ. അനിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മന്ത്രിയുടെ ഫോൺ ഇൻ പരിപാടിയിൽ ഇതുസബന്ധിച്ച് പരാതിയുണ്ടായ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. ഫോൺ ഇൻ പരിപാടിയിൽ ഇന്നലെ എത്തിയതിലേറെയും റേഷൻ കാർഡ് മുൻഗണനാവിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യമായിരുന്നു. അനർഹരായ മുൻഗണനാ റേഷൻ കാർഡ് ഉപഭോക്താക്കൾക്ക് സ്വയം ഒഴിവാക്കാൻ അവസരം നൽകുമെന്ന് മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |