ഈ സുന്ദരിപ്പൂച്ചക്കുട്ടിയുടെ മുഖത്തേക്ക് ഒന്നുകൂടി ശ്രദ്ധിച്ചുനോക്കൂ. രണ്ടല്ല, നാലാണ് ചെവികൾ. ചെവികൾക്കു മുന്നിൽ സ്റ്റൈലായി രണ്ട് കുഞ്ഞിച്ചെവികൾ കൂടി! കോഴിക്കോട്
ബേപ്പൂർ ബി.സി റോഡിലെ ആമക്കോട്ടുവയലിൽ
ശർമ്മിളയുടെ വാടക വീട്ടിലെ അരുമക്കുരുന്നാണ് മാളൂട്ടി എന്ന പൂച്ചക്കുട്ടി. 9 മാസം പ്രായമാണ് മാളൂട്ടി പൂച്ചയ്ക്ക് നാലു ചെവിയുള്ളതുകൊണ്ട് കേൾവിക്ക് വൈകല്യമുണ്ടാകുമോ എന്ന് ഡോക്ടറോടു ചോദിച്ചപ്പോൾ, നോ പ്രോബ്ളം! കേൾവിശക്തി കൂടുന്നതുകൊണ്ട് കുഴപ്പമുണ്ടെങ്കിലേയുള്ളൂ. നാലു ചെവികളുമായി സുന്ദരി മാളൂട്ടി ഇപ്പോൾ നാട്ടിലെ താരം. ശർമ്മിളയുടെ ഭർത്താവ് മനോഹരൻ പെയിൻ്റിംഗ് തൊഴിലാളിയാണ്. മകൻ പ്രശോഭ് ബി.ബി.എ ക്ക് പഠിക്കുന്നു.ഫോട്ടോ: രോഹിത്ത് തയ്യിൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |