അഞ്ചൽ: വീട്ടിൽ വാറ്റുന്നതിനിടെ 25 ലിറ്റർ ചാരായവുമായി ഒരാൾ പിടിയിൽ. ഇടമുയ്ക്കൽ പഞ്ചായത്തിലെ വെള്ളൂർ അമ്പാടി വീട്ടിൽ സതീഷി (45) നെയാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ അടുക്കളയിൽ ഗ്യാസ് സ്റ്റൗ ഉപയോഗിച്ച് ചാരായം വാറ്റി വന്നത്. അഞ്ചൽ സി.ഐ വി. സൈജു നാഥിന്റെ നേതൃത്വത്തിൽ സതീഷിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ചാരായവും വാറ്റുപകരണവും കണ്ടെത്തിയത്. പൊലീസിനെ കണ്ടതിനെ തുടർന്ന് വീട്ടിൽ ചാരായം വാറ്റി കൊണ്ടിരിന്ന സതീഷ് ഇറങ്ങി ഓടുകയും തുടർന്ന് പൊലീസ് ഓടിച്ചിട്ട് സതീഷിനെ പിടികൂടുകയുമായിരുന്നു.എസ്.ഐമാരായ ദീപു, അലക്സാണ്ടർ, നിസാർ,സ്പെഷ്യൽ ബ്രാഞ്ച് എസ് .ഐ . മഹേഷ്,എന്നിവർ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |