SignIn
Kerala Kaumudi Online
Friday, 29 March 2024 2.51 PM IST

സാങ്കേതിക സർവകലാശാലയിൽ ഓൺലൈൻ ക്ളാസുകൾ തുടരും

on

തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ ജൂണിൽ ആരംഭിക്കുന്ന എല്ലാ അക്കാഡമിക് സെഷനുകളും ഓൺലൈനായി തുടരുമെന്ന് വൈസ് ചാൻസലർ ഡോ. എം. എസ്. രാജശ്രീ അറിയിച്ചു.

രാവിലെ 8.30 ന് ആരംഭിക്കുന്ന ഓൺലൈൻ ക്ലാസുകളുടെ പരമാവധി ദൈർഘ്യം 5 മണിക്കൂറാണ്. വിവിധ ക്ലാസ് സെഷനുകൾ തമ്മിൽ കുറഞ്ഞത് 10 മിനിറ്റെങ്കിലും ഇടവേളകൾ ഉണ്ടാകണം. അവസാന സെമസ്റ്റർ ഒഴികെയുള്ള ഓൺലൈൻ ക്ലാസുകൾ തിങ്കൾ മുതൽ വെള്ളി വരെ ആഴ്ചയിൽ അഞ്ചു ദിവസം നടത്താനാണ് അനുമതി. അവധി ദിവസങ്ങളിൽ ക്ലാസുണ്ടാകില്ല.

ക്ലാസുകളുടെ പൂർണമായ സമയക്രമം കോളേജ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇന്റർനെറ്റ് സൗകര്യമില്ലാത്ത വിദ്യാർത്ഥികളുമായി അദ്ധ്യാപകരും വകുപ്പ് അദ്ധ്യക്ഷന്മാരും ബന്ധപ്പെടണം. ഹാജർ സംബന്ധിച്ച വിഷയങ്ങളിൽ അനുഭാവപൂർവമായ സമീപനം കൈക്കൊള്ളണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ONLINE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.