SignIn
Kerala Kaumudi Online
Thursday, 25 April 2024 12.23 PM IST

കൊവിഡിന് സിദ്ധ സിദ്ധൗഷധം

sidha

 അനുമതി ലഭിച്ചിട്ടും അനക്കമില്ല

കൊല്ലം: കൊവിഡ് പോലുള്ള വൈറസ് രോഗങ്ങൾ ചെറുക്കാനും പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സിദ്ധ ഔഷധങ്ങൾക്ക് സാധിക്കുമെന്ന് ആയുഷ് മന്ത്രാലയം പ്രഖ്യാപിച്ചിട്ടും വേണ്ടത്ര പ്രചാരം ലഭിക്കാതെ സിദ്ധവൈദ്യം.

കൊവിഡ് പ്രതിരോധത്തിന് സിദ്ധയിലെ കഫസുര കുടിനീരിന് ആയുഷ്‌ മന്ത്രാലയം അടുത്തിടെ അനുമതി നൽകിയിരുന്നു. ഇതിനൊപ്പം നിലവേമ്പ് കുടിനീരും പ്രതിരോധശക്തിക്ക് ഉത്തമമാണെന്ന് സിദ്ധ ഡോക്ടർമാർ പറയുന്നു.

വൈറസിന്റെ പ്രഹരശേഷിയും രോഗബാധിതന്റെ പ്രതിരോധ ശേഷിയുമാണ് മഹാമാരിയുടെ വ്യാപന തോത് നിശ്ചയിക്കുന്നത്. പ്രതിരോധശേഷി വർദ്ധിപ്പിക്കുമെന്നതിനാൽ സിദ്ധ ഔഷധങ്ങളുടെ പ്രസക്തി തള്ളിക്കളയാനാവില്ല.

എല്ലാവർക്കും നിലവേമ്പ് കുടിനീർ ഉപയോഗിക്കാമെന്ന് സിദ്ധ വിദഗ്ദ്ധർ പറയുന്നു. പനിക്ക് അത്യുത്തമമായ മരുന്ന് എന്ന രീതിയിൽ തമിഴ്‌നാട് സർക്കാർ നിലവേമ്പ് കുടിനീരിനെ ഔദ്യോഗികമായി അംഗീകരിച്ചിട്ടുണ്ട്.

കഫസുര കുടിനീർ (കഫജ്വര കഷായം)

സെൻട്രൽ കൗൺസിൽ ഒഫ് റിസർച്ച് ഇൻ സിദ്ധയും (സി.സി.ആർ.എസ്) ആയുഷ് മന്ത്രാലയവും സംയുക്തമായി കൊവിഡ് രോഗികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്തിയതിനെ തുടർന്ന് കഫസുര കുടിനീർ സുരക്ഷിതവും ഫലപ്രദവുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പരമാവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്നതിന് സർക്കാർ - സ്വകാര്യ മേഖലകളിൽ മരുന്ന് ഉപയോഗിക്കാനാണ് ആയുഷ് മന്ത്രാലയം നിർദ്ദേശിച്ചത്. കഫസുര കുടിനീരിന് കഫജ്വര കഷായം എന്നും പേരുണ്ട്. ജ്വരം, കഫക്കെട്ട്, ശ്വാസതടസം എന്നിവയ്ക്കും ശരീരത്തിന്റെ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനും ഉത്തമ ഔഷധമാണ്.

നിലവേമ്പ് കുടിനീർ

കിരിയാത്ത് എന്ന് അറിയപ്പെടുന്ന ഔഷധസസ്യമാണ് സിദ്ധ വൈദ്യത്തിൽ നിലവേമ്പ്. സിദ്ധ വൈദ്യഗ്രന്ഥമായ സിദ്ധ വൈദ്യത്തിരട്ടിൽ കുളിർ സുരം, പിത്ത സുരം, നടുക്കു സുരം തുടങ്ങി എല്ലാ വിധ പകർച്ചപ്പനികൾക്കും നിലവേമ്പ് കുടിനീർ ഫലപ്രദമാണെന്ന് പറയുന്നു. പകർച്ചപ്പനികൾ പ്രതിരോധിക്കാൻ ശേഷിയുണ്ട്.

നിലവേമ്പ് കുടിനീരിന്റെ ശാസ്ത്രീയത

1. ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ ജനറ്റിക് എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജിയാണ് പഠനം നടത്തിയത്

2. വൈറസ് മൂലമുള്ള രോഗങ്ങളെ നശിപ്പിക്കാനും പ്രതിരോധിക്കാനും ശരീരത്തിലെ ശ്വേത രക്തകോശങ്ങൾക്ക് സാധിക്കും

3. ശ്വേത രക്താണുക്കളായ മോണോസൈറ്റ്സ്, മാക്രോ ഫെജസ് എന്നിവയിൽ നടത്തിയ പരീക്ഷണത്തിൽ പ്രതിരോധശേഷി കൂട്ടുന്നതിനൊപ്പം കോശങ്ങൾക്ക് വൈറസുകളിൽ നിന്ന് സംരക്ഷണവും നൽകുന്നതായി കണ്ടെത്തി

4. ആന്റിബോഡി ഉത്പാദിപ്പിക്കാതെ ശരീരത്തിലെ മ്യുകോസൽ പ്രതിരോധ പ്രതിപ്രവർത്തനം സാദ്ധ്യമാക്കിയാണ് പ്രതിരോധ ശക്തി തീർക്കുന്നത്

5. ലിംഫോസൈറ്റിസ്, മാക്രോ ഫെജസ് എന്നീ ശ്വേത രക്താണുക്കളെ ശക്തിപ്പെടുത്താനാകുമെന്നും തെളിഞ്ഞിരുന്നു.

ചേരുവകൾ

കഫസുര കുടിനീർ (കഫജ്വര കഷായം): ആടലോടകം, ആക്കിരകാരം, പനിക്കൂർക്ക, തിപ്പിലി, ചിറ്റമൃത്, മുത്തങ്ങ, ചെറുതേക്ക്, കൊട്ടം, കിരിയാത്ത്, കടുക്ക, ഗ്രാമ്പു, വയൽചുള്ളി, പാടക്കിഴങ്ങ്, ചുക്ക്, കൊടിത്തൂവ

നിലവേമ്പ് കുടിനീർ: കിരിയാത്ത്, രാമച്ചം, ചന്ദനം, വിലാമിച്ചവേർ, പർപ്പടകപ്പുല്ല്, മുത്തങ്ങ, പേയ്പുടൽവള്ളി, ചുക്ക്, കുരുമുളക്

ഔഷധിയിലും സിദ്ധമരുന്ന്

ആയുർവേദ ഔഷധ നിർമ്മാണ രംഗത്ത് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ ഔഷധി 2018 മുതൽ സിദ്ധ ഓഷധ നിർമ്മാണത്തിലേക്ക് കടന്നിരുന്നു. നിലവേമ്പ് കുടിനീർ, ആടത്തോടെ കുടിനീർ, അമുക്കുര ചൂർണം, ഏലാദി ചൂർണം, പഞ്ചദീപാഗ്നി ചൂർണം തുടങ്ങി ഇരുപതോളം സിദ്ധ ഔഷധങ്ങൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.

"

ആയുർവേദവും സിദ്ധയും രണ്ടുതരം ചികിത്സാരീതിയാണ്. സിദ്ധ വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന രീതിയിൽ തന്നെ ഔഷധസേവ നടത്തണം. നവമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന തരത്തിലുള്ള ഉപയോഗങ്ങൾ പ്രയോഗിക്കരുത്.

സിദ്ധ ആരോഗ്യവിദഗ്ദ്ധർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.