SignIn
Kerala Kaumudi Online
Thursday, 18 April 2024 9.11 PM IST

കൊവിഡിനെതിരെ പോരാടാൻ ഡിഫൻസ് ആർമിയും

rrt

തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ റാപ്പിഡ് റെസ്‌പോൺസ് ടീമുകൾക്ക് സമാനമായി ഡിഫൻസ് ആർമി രൂപീകരിക്കുകയാണ് തദ്ദേശസ്ഥാപനങ്ങൾ.

റാപ്പിഡ് റെസ്‌പോൺസ് സംഘത്തിന് കൈത്താങ്ങാവുന്നതിനാണ് ഡിഫൻസ് ആർമിക്ക് രൂപം നൽകിയിട്ടുള്ളത്.

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം മഴക്കെടുതി, പ്രകൃതിക്ഷോഭം, ദുരന്തനിവാരണം തുടങ്ങിയവ കൂടി മുന്നിൽ കണ്ടാണ് ഡിഫൻസ് ആർമിയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ഓരോ പഞ്ചായത്തുകളിലും വിവിധ ഡിവിഷനുകളായി തിരിച്ചാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടന്നു വരുന്നത്.

പൊതുജനങ്ങൾക്ക് മരുന്ന്, പച്ചക്കറി,പലചരക്ക് സാധനങ്ങൾ എത്തിച്ച് നൽകുക, കൊവിഡ് രോഗികൾക്ക് യാത്രാ സൗകര്യങ്ങൾ ഏർപ്പെടുത്തുക, ആവശ്യാനുസരണം അണുവിമുക്ത ശുചീകരണ പ്രവർത്തനങ്ങൾ നടത്തുക തുടങ്ങിയ കാര്യങ്ങൾ ഡിഫൻസ് ആർമിയുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.