SignIn
Kerala Kaumudi Online
Friday, 19 April 2024 1.33 PM IST

പൊതുമേഖല സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക ബോർഡ്

public-sector

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിൽ പി.എസ്.സി വഴി നിയമനം നടത്താത്ത തസ്തികകളിൽ കേന്ദ്രീകൃത നിയമനത്തിന് റിക്രൂട്ട്‌മെന്റ് ബോർഡ് രൂപീകരിക്കും.ഒഴിവുള്ള മാനേജിംഗ് ഡയറക്ടർമാരുടെ തസ്തികകൾ സെലക്ഷൻ ബോർഡ് വഴി നികത്തും.കേരളത്തിലെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിന് മന്ത്രി പി. രാജീവ് വിളിച്ച ഓൺലൈൻ യോഗത്തിലാണ് തീരുമാനം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും വിപുലീകരണത്തിനും വിശദമായ മാസ്റ്റർ പ്ലാനുകൾ ഒരു മാസത്തിനുള്ളിൽ തയാറാക്കും. ഇതിനനുസരിച്ചാവും ഭാവിയിൽ സർക്കാർ പദ്ധതി വിഹിതം സ്ഥാപനങ്ങൾക്ക് അനുവദിക്കുക. പ്രവർത്തന മൂലധനം കണ്ടെത്തുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങൾ പദ്ധതികൾ ആവിഷ്‌കരിക്കണം. വിപുലീകരണം, ആധുനികവത്ക്കരണം, നവീകരണം എന്നിവയൊക്കെ ഉൾപ്പെടുത്തിയായിരിക്കണം ഇത്. എം.ഡിമാരുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി റിപ്പോർട്ട് തയ്യാറാക്കും. സീനിയർ ഉദ്യോഗസ്ഥരുടെ പെർഫോമൻസ് അപ്രൈസലും, പ്രതിമാസ പ്രവർത്തന അവലോകനവും നടത്തും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PUBLIC SECTOR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.