തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ജൂൺ 5, 6 തീയതികളിൽ എല്ലാ വകുപ്പുകളുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ശുചീകരണ യജ്ഞം നടത്തും. വാർഡുതല ആരോഗ്യ ശുചിത്വ പോഷണ സമിതികളുടെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ആർ.ആർ.ടി ടീം, സന്നദ്ധ സേനാ പ്രവർത്തകർ, റെസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, രാഷ്ട്രീയ പാർട്ടികൾ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുൾപ്പെടെയുള്ളവരെ ഏകോപിപ്പിച്ചാണ് ശുചീകരണം നടത്തുക. ഇതോടൊപ്പം ബോധവത്കരണ പ്രവർത്തനങ്ങളും നടത്താൻ തദ്ദേശ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ, ആരോഗ്യ മന്ത്രി വീണാ ജോർജ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |