വാഷിംഗ്ടൺ:അമേരിക്കൻ സംസ്ഥാനമായ കാലിഫോര്‍ണിയയിൽ ഒൻപത് പേരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം അക്രമി ആത്മഹത്യ ചെയ്തു. കാലിഫോർണിയയിലെ സാൻഹൊസേയിൽ സാന്താ ക്ലാരാ വാല്ലി ട്രാൻസ്പോർട്ടേഷൻ അതോറിറ്റിയുടെ റെയിൽ യാഡിൽ തോക്കുമായി എത്തിയ അക്രമി സഹപ്രവര്‍ത്തകര്‍ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. പിന്നീട് ഇയാൾ സ്വയം വെടിവച്ച് മരിച്ചു.
ബുധനാഴ്ച പ്രാദേശിക സമയം 6.30 നാണ് വെടിവയ്പുണ്ടായത്. യാഡിലെ അറ്റകുറ്റപ്പണികൾ നടക്കുന്ന വിഭാഗത്തിലാണ് വെടിവയ്പ് നടന്നത്.
അക്രമിയുടെ പേരോ പ്രായമോ സംഭവത്തിന് പിന്നിലുള്ള കാരണമോ പൊലീസ് പുറത്തുവിട്ടിട്ടില്ല. എന്നാൽ യാഡിലെ ജോലിക്കാരനായ സാമുവൽ കാസിഡി (57)യാണ് അക്രമിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |