പാരീസ്: പ്രമുഖ യൂട്യൂബർമാരോട് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ബെറ്റിൽ പരാജയപ്പെട്ടതോടെ പ്രസിഡന്റിന്റെ കൊട്ടാര മുറ്റത്ത് അരങ്ങേറിയത് തകർപ്പൻ മെറ്റൽ ബാൻഡ് ഷോ. ദേശീയ ഗാനത്തിന്റെ മെറ്റൽ വേർഷനാണ് ഇക്കഴിഞ്ഞ ഞായറാഴ്ച അവതരിപ്പിച്ചത്.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ രാജ്യത്ത് കൊവിഡ് വ്യാപനം ആരംഭിച്ചതോടെയാണ്ബെറ്റിന്റെ തുടക്കം. സാമൂഹിക അകലം പാലിക്കുന്നതിന്റെ ആവശ്യകത ഉയർത്തിക്കാട്ടി യൂട്യൂബർമാരായ മഗ്ഫ്ലൈയോടും കാർലിറ്റോയോടും ഒരു വീഡിയോ ചെയ്യാൻ മാക്രോൺ ആവശ്യപ്പെട്ടു. വീഡിയോയ്ക്ക് 10 ദശലക്ഷം കാഴ്ചക്കാരുണ്ടാകുകയാണെങ്കിൽ അടുത്ത വീഡിയോ ചിത്രീകരിക്കാൻ എലിസി പാലസ് വിട്ടുതരാമെന്നായിരുന്നു മാക്രോണിന്റെ
വാഗ്ദാനം. വീഡിയോയ്ക്ക് ലഭിച്ചതാകട്ടെ 15 ദശലക്ഷം കാഴ്ചക്കാരെയും. ഇതോടെ, വാക്കുപാലിക്കാനായി മഗ്ഫ്ലൈയേയും കാർലിറ്റോയെയും മക്രോൺ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി. രണ്ടു പേരും ഒരു കിടിലൻ മെറ്റൽ ബാൻഡ് ഷോ അവതരിപ്പിക്കുകയും ചെയ്തു.
ഷോയ്ക്ക് കാഴ്ചക്കാരായി മറ്റ് രണ്ട് യുട്യൂബർമാരും മാക്രോണും മാത്രമാണുണ്ടായിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |