SignIn
Kerala Kaumudi Online
Thursday, 25 April 2024 4.15 PM IST

അല്പം ആശ്വാസം: ഇന്നലെ 919 പേർക്ക് കൊവിഡ്

covid

കോട്ടയം : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും കൊവിഡ് രോഗികളുടെ എണ്ണവും കുറയുന്നത് ആശ്വാസമായെങ്കിലും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ കടുത്ത ജാഗ്ര തുടരണമെന്ന നിർദേശം നൽകി ആരോഗ്യ വകുപ്പ്. ആഴ്ചകൾക്ക് ശേഷം ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് താഴെയായി. ടെസ്റ്റ് പോസിറ്റിവിറ്റി 16.19 ശതമാനം.

ഇന്നലെ ജില്ലയിൽ 919 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 915 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ മൂന്ന് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ നാലു പേർ രോഗബാധിതരായി. പുതിയതായി 5673 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 423 പുരുഷൻമാരും 398 സ്ത്രീകളും 98 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 204 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1344 പേർ രോഗമുക്തരായി. 9072 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 176628 പേർ കൊവിഡ് ബാധിതരായി. 166567പേർ രോഗമുക്തി നേടി. 49525 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്. കോട്ടയം നഗരസഭാ പരിധിയിയിലാണ് രോഗികൾ ഏറെയും 112 പേർ. രണ്ടാമത് ആർപ്പൂക്കരയിൽ 81 പേർ.

ഗർഭിണിയെ കൊവിഡ് രോഗിയാക്കി ചെത്തിപ്പുഴ ആശുപത്രി
കോട്ടയം : കൊവിഡില്ലാതിരുന്ന ഗർഭിണിക്ക് പോസിറ്റീവ് സർട്ടിഫിക്കറ്റ് നൽകിയെന്ന് കാട്ടി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിക്കെതിരെ പരാതി. മല്ലപ്പള്ളി പുല്ലംപൊയ്കയിൽ ബിഎം.നയനയാണ് കളക്ടർക്ക് പരാതി നൽകിയത്. പരാതിയിങ്ങനെ : ഗർഭസ്ഥ ശിശുവിന് ഹൃദയ സ്പന്ദനമില്ലെന്ന് കണ്ടെതിനെ തുടർന്ന് ഗർഭം അലസിപ്പിക്കണമെന്ന് നയനയോട് ആശുപത്രി അധികൃർ ആവശ്യപ്പെട്ടു. അഡ്മിറ്റ് ആകുന്നതിന്റെ ഭാഗമായി ആർ.ടി.പി.സി.ആർ ടെസ്റ്റിനായി 26 ന് ആശുപത്രി ലാബിൽ സാമ്പിൾ നൽകി. പിറ്റേന്ന് രാവിലെ പരിശോധനാ ഫലം ലഭിക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് എത്തിയെങ്കിലും റിസൾട്ട് ലഭിക്കാൻ വൈകുന്നേരമാകുമെന്ന് അറിയിച്ചു. പ്രസവ സംബന്ധമായ പ്രശ്‌നമായതിനാൽ അഡ്മിറ്റാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ആന്റിജൻ ടെസ്റ്റ് ചെയ്യാതെ അഡ്മിറ്റാക്കാൻ കഴിയില്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ നിലപാട്. ആന്റിജന് വീണ്ടും പണം നൽകാൻ കഴിയില്ലെന്നും മുൻപ് ചെയ്ത ടെസ്റ്റിന്റെ പണം റീഫണ്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു. ആവശ്യം നിരസിച്ച ആശുപത്രി അധികൃതർ അരമണിക്കൂറിന് ശേഷം കൊവിഡ് പോസിറ്റിവായെന്ന സർട്ടിഫക്കറ്റ് നൽകുകയായിരുന്നു. എന്നാൽ വൈകുമെന്ന് പറഞ്ഞ റിസൾട്ട് ഉടനെ ലഭിച്ചതിൽ സംശയം തോന്നി കോട്ടയത്ത് എത്തി മറ്റൊരു ആശുപത്രിയിൽ ട്രൂനാറ്റ് ടെസ്റ്റ് നടത്തിയപ്പോൾ നെഗറ്റീവെന്നായിരുന്നു റിസൾട്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.