തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ്ടു ക്ലാസുകളിലേക്കുളള ആന്ത്രപ്പോളജി ഇംഗ്ലീഷ് പുസ്തകത്തിൽ ഗുരുതര പിഴവ്. പ്രശസ്ത ആന്ത്രപ്പോളജിസ്റ്റ് ഡോ. എ. അയ്യപ്പന് പകരം, കവി എ. അയ്യപ്പന്റെ ചിത്രമാണ് പുസ്തകത്തിൽ ചേർത്തിരിക്കുന്നത്. വിവാദമായതോടെ, ചിത്രം തിരുത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
പുസ്തകത്തിൽ ലൂമിനറീസ് ഒഫ് ഇന്ത്യൻ ആന്ത്രപ്പോളജി എന്ന പത്താം അദ്ധ്യായത്തിൽ ആന്ത്രപ്പോളജിസ്റ്റ് ഡോ. എ. അയ്യപ്പനെക്കുറിച്ചാണ് വിവരണം. തൃശൂരിലെ പാവറട്ടിയിൽ ജനിച്ച എ. അയ്യപ്പൻ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും ലണ്ടനിൽ നിന്ന് പി എച്ച്.ഡിയും നേടിയതും സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിന്റെ ആദ്യ ചെയർമാനായതും കേരള യൂണിവേഴ്സിറ്റി വൈസ് ചാൻസലറായതുമെല്ലാം വിവരിക്കുന്നുണ്ട്. പക്ഷേ, പരിചയപ്പെടുത്തൽ കവി എ. അയ്യപ്പന്റെ ചിത്രത്തിലൂടെയാണെന്ന് മാത്രം.
2015 മുതൽ ഇതേ ചിത്രമാണ് ഉപയോഗിക്കുന്നത്. അധികം കുട്ടികൾക്ക് ഈ വിഷയം പഠിക്കാനില്ലാത്തതിനാലോ, അധികൃതരുടെ ശ്രദ്ധയിൽപ്പെടാതിരുന്നതിനാലോ പിഴവ് തിരുത്തപ്പെടാതെ തുടരുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |