SignIn
Kerala Kaumudi Online
Thursday, 25 April 2024 2.50 PM IST

മഴക്കാലപൂർവ ശുചീകരണം തുടങ്ങി

cj

പത്തനംതിട്ട: മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങൾക്ക് പത്തനംതിട്ട നഗരത്തിൽ തുടക്കമായി. വീട് വൃത്തിയായാൽ നാടും വൃത്തിയാകും എന്ന സന്ദേശമാണ് കാമ്പയിനിലൂടെ പ്രചരിപ്പിക്കുന്നത്. ഇതിനായി പ്രചാരണ പോസ്റ്ററുകളും ഹ്രസ്വ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിലൂടെ നഗരസഭ പ്രചരിപ്പിച്ചു.
എല്ലാ വാർഡുകളിൽ നിന്നും ഏറ്റവും നല്ല പ്രവർത്തനം നടത്തിയ ഓരോ കുടുംബത്തെ വിജയിയായി തിരഞ്ഞെടുക്കും. ശുചിത്വ പരിസ്ഥിതി മേഖലകളിൽ പ്രമുഖരായ മൂന്നു പേർ അടങ്ങുന്ന പാനലാണ് വിജയികളെ തീരുമാനിക്കുന്നത്. ഇതിനായി ഓരോ കുടുംബവും ഇന്ന് നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ചിത്രവും ശുചീകരണത്തിന് മുമ്പുള്ള ചിത്രവും നഗരസഭ പ്രസിദ്ധീകരിച്ചിട്ടുള്ള ലിങ്കിൽ അപ് ലോഡ് ചെയ്യണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.