തിരുവനന്തപുരം: കേരള എൻജിനിയറിംഗ്, ഫാർമസി പ്രവേശന പരീക്ഷ (കീം) ജൂലായ് 24 ന് നടത്തും. രാവിലെ 10 മുതൽ 12.30 വരെ ഒന്നാം പേപ്പറായ ഫിസിക്സും കെമിസ്ട്രിയും ഉച്ചയ്ക്ക് 2.30 മുതൽ 5 വരെ രണ്ടാം പേപ്പറായ മാത്സുമാണ്.
എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഓൺലൈനായി ഉടൻ ക്ഷണിക്കും. വിശദവിജ്ഞാപനം www.cee.kerala.gov.in ൽ പ്രസിദ്ധീകരിക്കും.
കുസാറ്റ് എം.ബി.എ
കളമശേരി: കുസാറ്റ് സ്കൂൾ ഒഫ് മാനേജ്മെന്റ് സ്റ്റഡീസിലെ എം.ബി.എ പ്രോഗ്രാമുകളിലേക്ക് പ്രവേശന പോർട്ടൽ https://admissions.cusat.ac.in വഴി 31 വരെ അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാർക്കോടെ ബിരുദമാണ് യോഗ്യത. ഒ.ബി.സി - 45%, എസ്.സി/എസ്.ടി - പാസ് മാർക്ക് മതിയാകും.
കുസാറ്റ് ക്യാറ്റ് -2021 ജൂലായ് 16 മുതൽ
കളമശേരി: കൊവിഡ് പശ്ചാത്തലത്തിൽ മാറ്റിവച്ച കുസാറ്റ് പൊതുപ്രവേശന പരീക്ഷ (ക്യാറ്റ് - 2021) ജൂലായ് 16, 17, 18 തീയതികളിൽ നടത്തുമെന്ന് ഡയറക്ടറേറ്റ് ഒഫ് അഡ്മിഷൻസ് അറിയിച്ചു. വിവരങ്ങൾക്ക്: https://admissions.cusat.ac.in
കെ.എൻ.എം വിദ്യാഭ്യാസ
ബോർഡ് പരീക്ഷ 10ന്
കോഴിക്കോട്: കെ.എൻ.എം വിദ്യാഭ്യാസ ബോർഡിന് കീഴിലുള്ള മദ്റസകളിലെ ഒന്ന് മുതൽ പത്ത് വരെ ക്ളാസുകളുടെ വാർഷിക പരീക്ഷ ജൂൺ പത്തിന് ആരംഭിക്കും. ഓൺലൈനായി വിദ്യാർത്ഥികൾക്ക് വീട്ടിലിരുന്ന് പരീക്ഷയെഴുതാം. മദ്റസകൾ ജൂൺ ഒന്നിന് പ്രവർത്തനമാരംഭിക്കും. സംസ്ഥാന പ്രവേശനോത്സവം കെ.എൻ.എം സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്യും. 21 ന് ഓൺലൈൻ ക്ലാസുകൾ തുടങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |